ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
www.kvartha.com (08.12.2015)
പാക്കറ്റ് പാല് സ്ഥിരമായി ഉപയോഗിക്കുന്നവരാണോ? നിങ്ങള്‍ അറിയാത്ത പല അപകടങ്ങളും അതില്‍ ഒളിഞ്ഞിരിപ്പുണ്ട്. പാല് എന്നാല്‍ അതിന്റെ ഗുണങ്ങള്‍ പറയാന്‍ ഏറെയുണ്ട്. നാട്ടിന്‍പുറങ്ങളില്‍ മേഞ്ഞ് നടക്കുന്ന പശുവിന്റെ പാലിന് മേന്മ പറയാന്‍ ഏറെയുണ്ട്. എന്നാല്‍ നമ്മുടെ കൈകളിലെത്തുന്ന പാക്കറ്റ് പാലോ? അനേകം സംസ്കരണപ്രക്രിയകള് കഴിഞ്ഞാണ് പാക്കറ്റ് പാല് കടന്നു വരുന്നത്. പഴയകാലത്ത് മിക്കവീടുകളിലും പശുവിനേയും ആടിനേയും പാല് ഉപയോഗിക്കാനമായി വളര്‍ത്തിയിരുന്നു. ഇന്ന് എല്ലാവരും ആശ്രയിക്കുന്നത് പാക്കറ്റ് പാലിനെയാണ്.
രോഗഭീഷണി ഉയര്‍ത്തുന്ന ബാക്ടീരിയകളെ നശിപ്പിക്കാനായി പാസ്ചറൈസ് ചെയ്യുന്നുണ്ട്. ബാക്ടീരികളെ നശിപ്പിക്കുന്നത് വരെ ഉയര്‍ന്ന ഊഷ്മാവില്‍ തിളപ്പിക്കുകയാണ് പാസ്ചറൈസിലൂടെ ചെയ്യുന്നത്. പാസ്ചറൈസ് ചെയ്യുമ്പോള്‍ സ്വാഭാവിക പാലിന്റെ രുചിയും അതിലടങ്ങിയ പോഷകങ്ങളും നഷ്ടപ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ബാക്ടീരിയകളെ നശിപ്പിക്കുന്നതോടൊപ്പം ശരീരത്തിന് ഗുണകരമായ ലാക്ടോബാസില്ലസ്, അസിഡോഫിലസ് തുടങ്ങിയ ഉപകാരികളായ ബാക്ടീരിയകളേയും ദഹനത്തേയും പോഷകങ്ങളേയും ആഗിരണം ചെയ്യാന്‍ ശരീരത്തിനെ സഹായിക്കുന്ന എന്‍സൈമുകളേയും ഇല്ലാതാക്കും.
കാലിത്തീറ്റ ഭക്ഷിക്കുന്ന പശുവിന്റെ പാലിലെ കൊഴുപ്പില്‍ ശരീരത്തിന് അപകടകരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പാക്കറ്റ് പാല് നിര്‍മിക്കുന്നതിനായി വളര്‍ത്തുന്ന പശുക്കളില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി റീകോംബിനന്റ് ബോവൈന്‍ ഗ്രോത്ത് ഹോര്‍മോണ്‍ (rBGH) വ്യാപകമായി കുത്തിവെക്കുന്നുണ്ടെന്നാണ് ആരോപണം. ഇത്തരം ഹോര്‍മോണ്‍ കൂടിയ തോതില്‍ അടങ്ങിയ പാല്കുടിക്കുന്നത് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പാലുകളെല്ലാം പാല്‍പൊടി ചേര്‍ത്ത് നിര്‍മിച്ചവയാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റിയുടെ പരിശോധനയില്‍ വിപണിയിലുള്ള പാക്കറ്റ് പാലില്‍ 70 ശതമനാവും മായം കലര്‍ന്നതാണെന്ന് കണ്ടെത്തി.

Keywords: Heath, Packet Milk, Milk
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.