ഉദ്ഘാടനത്തിന് സജ്ജമായ സ്വന്തം ഹോസ്പിറ്റല്‍ കെട്ടിടം സര്‍ക്കാരിന് വിട്ടുകൊടുത്ത് ഡോക്ടര്‍ മാതൃകയായി

 


പഴയങ്ങാടി: (www.kvartha.com 31.03.2020) വേറിട്ട വഴികളിലൂടെ ഒരു ഡോക്ടര്‍, മാതൃകയാവുന്നു. ഉദ്ഘാടനത്തിന് സജ്ജമായ സ്വന്തം ഹോസ്പിറ്റല്‍ കെട്ടിടം സര്‍ക്കാരിന് വിട്ടുകൊടുത്ത് മാടായി ബീവിറോഡിലെ ശിശുരോഗ വിദഗ്ധനായ ഡോ. ഗുലാം അഹമ്മദാണ് മാതൃകയായത്. പിലാത്തറയില്‍ പണിപൂര്‍ത്തിയായി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായ തന്റെ പുതിയ ആശുപത്രി കെട്ടിടമാണ് സ്വമേധയാ സര്‍ക്കാരിനോട് ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചത്. കൊറോണ എന്ന മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കാന്‍ സഹായിച്ചാണ് ഡോ. ഗുലാം മനുഷ്യ കാരുണ്യത്തിന്റെ ഉദാത്തമായ മാതൃകയാകുന്നത്.

ഉദ്ഘാടനത്തിന് സജ്ജമായ സ്വന്തം ഹോസ്പിറ്റല്‍ കെട്ടിടം സര്‍ക്കാരിന് വിട്ടുകൊടുത്ത് ഡോക്ടര്‍ മാതൃകയായി

പതിനെട്ടോളം മുറികളും, ഒരാശുപത്രിക്ക് അനിവാര്യമായ മറ്റെല്ലാ ആധുനിക സൗകര്യങ്ങളുമുള്ള, ആശുപത്രി കെട്ടിടമാണ് അദ്ദേഹം സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ ആശുപത്രി സ്വീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. പഴയങ്ങാടിയിലെ ആതുരശുശ്രൂഷാ രംഗത്ത് അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഡോ. മുബാറക്ക് ബീവിയുടെ മകളുടെ ഭര്‍ത്താവായ ഇദ്ദേഹത്തില്‍ നിന്നും മനുഷ്യസേവനത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

കൊറോണയുടെ പേരില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ, താന്‍ അമീറായ പഴയങ്ങാടി അഹമ്മദീയാ ജമാഅത്തിന്റെ രണ്ട് പള്ളികളും പൂര്‍ണ്ണമായും അടച്ചിട്ട് മാതൃകയായ ദീര്‍ഘദര്‍ശി കൂടിയാണ് ഡോ. ഗുലാം. പക്ഷെ, തന്റെ പ്രവര്‍ത്തിയിലൂടെ അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ഡോക്ടര്‍ ഇത്തരം സത് പ്രവൃത്തികള്‍ പരസ്യപ്പെടുത്തുന്നതില്‍ നിന്നും എന്നും മാറിനിന്നിരുന്നു. ഐഎംഎ യുടെ ചെറുകുന്ന് സോണ്‍ പ്രസിഡന്റ് കൂടിയായ ഇദ്ദേഹത്തിന്റെ ഈ സല്‍പ്രവര്‍ത്തി പലര്‍ക്കും മാതൃകായാക്കാവുന്നതാണ്.

Keywords:  News, Kerala, hospital, Doctor, corona, Health, Retirement, Kannur, The building was left to the government and the doctor became a model
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia