കോവിഡിന്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയായേക്കാമെന്ന് എയിംസ് മേധാവി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 21.02.2021) മഹാരാഷ്‌ട്രയിൽ റിപോർട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയാകാന്‍ സാധ്യതയുണ്ടെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. പ്രതിരോധശേഷി നേടിയവരെയും പുതിയ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസില്‍ നിന്നും മോചനം വേണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴുള്ള കോവിഡ് വാക്‌സിനുകൾ പുതിയ വകഭേദങ്ങൾക്കെതിരെ ഫലപ്രദമായേക്കാം. എന്നാൽ അവയുടെ കാര്യക്ഷമത കുറയാൻ സാദ്ധ്യതയുണ്ടെന്നും രൺദീപ് ഗുലേറിയ പറഞ്ഞു.
Aster mims 04/11/2022

കോവിഡിന്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയായേക്കാമെന്ന് എയിംസ് മേധാവി

വാക്‌സിനുകളില്‍ മാറ്റം വരുത്തണോ എന്നുള്ള കാര്യം രോഗബാധയുടെ സ്വഭാവം നോക്കി മാത്രമേ പറയാൻ കഴിയൂ എന്ന് ഡോ. രൺദീപ് പറയുന്നു. പുതിയ വകഭേദങ്ങളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്.

പരിശോധന കൂട്ടുകയും, ക്വാറന്റീൻ ഉൾപ്പടെയുള്ള നടപടികൾ തിരികെ കൊണ്ടുവരേണ്ടതുണ്ട്. വാക്‌സിൻ കുത്തിവയ്‌പെടുക്കേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords:  News, National, India, COVID19, Mumbai, Maharashtra, Doctor, Corona, Virus, Health, AIIMS, New variant of covid, Dangerous, The AIIMS chief said the new variant of covid could be more dangerous.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia