'ഒരു ടി ടി എടുക്കുന്ന അനുഭവം അത്ര തന്നെ; വാക്‌സിന്‍ എടുത്ത് 8 മണിക്കൂര്‍ കഴിഞ്ഞു, ഒരു കുഴപ്പവും ഇല്ല'; കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ അനുഭവം കെ വാര്‍ത്തയോട് വിവരിച്ച് നഴ്‌സ് അമൃത വിജയന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 16.01.2021) 'ഒരു ടി ടി എടുക്കുന്ന അനുഭവം അത്ര തന്നെ, വാക്‌സിന്‍ എടുത്ത് എട്ടു മണിക്കൂര്‍ കഴിഞ്ഞു, ഒരു കുഴപ്പവും ഇല്ല' കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ അനുഭവം വിവരിച്ച് നഴ്‌സ് അമൃത വിജയന്‍.

കോവിഡ് 19 വാക്സിന്‍ വിതരണം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചപ്പോഴാണ് നഴ്‌സായ അമ്യത ആദ്യ ഡോസ് സ്വീകരിച്ചത്. സ്വകാര്യ മേഖലയില്‍ കോവിഡ് വാക്സിന്‍ വിതരണം നിര്‍വഹിക്കുന്ന ജില്ലയിലെ ഏക സെന്ററാണ് ആസ്റ്റര്‍ മിംസ്. ആസ്റ്റര്‍ മിംസിലേയും കോഴിക്കോട് ജില്ലയിലെ മറ്റ് ആശുപത്രികളിലേയും ജീവനക്കാരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. 
Aster mims 04/11/2022

'ഒരു ടി ടി എടുക്കുന്ന അനുഭവം അത്ര തന്നെ; വാക്‌സിന്‍ എടുത്ത് 8 മണിക്കൂര്‍ കഴിഞ്ഞു, ഒരു കുഴപ്പവും ഇല്ല'; കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ അനുഭവം കെ വാര്‍ത്തയോട് വിവരിച്ച് നഴ്‌സ് അമൃത വിജയന്‍

ആസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്സാണ് അമൃത വിജയന്‍. നിലവില്‍ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അമൃത പ്രതികരിച്ചു. ഗള്‍ഫിലും മറ്റുമുള്ള നഴ്‌സിംഗ് ജോലിയിലുള്ള തന്റെ സുഹൃത്തുകള്‍ വാക്‌സിന്‍ എടുത്ത കാര്യം തന്നോട് പറഞ്ഞിരുന്നു.

പുതിയ വാക്‌സിന്‍ ആയത് കൊണ്ട് എല്ലാവരെയും പോലെ തനിക്കും ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍ കഴിഞ്ഞെങ്കിലും അതിന്റെ നടപടിക്രമങ്ങള്‍ പൂത്തിയായി രാവിലെ 11 മണിയോടെയാണ് തന്റെ ശരീരത്തില്‍ വാക്സിന്‍ കുത്തിവെച്ചത്.

ഒരു ടി ടി ഇഞ്ചക്ഷന്‍ കുത്തിവെക്കുന്ന അതേ ഫീലിംഗ് തന്നെയായിരുന്നു അനുഭവപ്പെട്ടത്. ഒരു കുഴപ്പവും തോന്നിയില്ല. ചെറിയ പനിയുണ്ടാകും എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ തനിക്ക് ഒരു കുഴപ്പവും ഇല്ല. ധൈര്യപൂര്‍വം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചോളൂ എന്നാണ് തനിക്ക് ജനങ്ങളോട് പറയാനുള്ളതെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ എടുത്ത് പോയ അമൃത തലേന്ന് നൈറ്റ് ഡ്യൂട്ടിയായത് കൊണ്ട് റൂമില്‍ ചെന്ന് ഉറങ്ങിയതായിരുന്നു. വാക്‌സിന്‍ എടുത്തതിന്റെ അനുഭവം ചോദിച്ച് സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും അടക്കം നിരവധി പേരാണ് തന്റെ ഫോണിലേക്ക് വിളിച്ചതെന്നും പല കോളുകളും ഉറങ്ങുകയായിരുന്നത് കൊണ്ട് അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും മലപ്പുറം കാരിയായ അമൃത പറഞ്ഞു. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിനാണ് അമൃത എടുത്തത്. അടുത്ത ഡോസ് 28 ദിവസം കഴിഞ്ഞ് എടുക്കും. ഇതിന്റെ മെസേജ് ഫോണിലേക്ക് വരുമെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

ഡോ. സുരേഷ് കുമാര്‍ (കോവിഡ് നോഡല്‍ ഓഫീസര്‍), ഡോ. സജിത്ത് നാരായണന്‍, ഷീലാമ്മ ജോസഫ് (ചീഫ് നഴ്സിങ്ങ് ഓഫീസര്‍), ഡോ. പ്രവിത (എ ജി എം ഓപ്പറേഷന്‍സ്) എന്നിവര്‍ വാക്‌സിന്‍ കുത്തിവെപ്പിന് നേതൃത്വം നല്‍കി.

Keywords:  ‘That’s the experience of taking a TT; 8 hours after vaccination, no problem '; Nurse Amrita Vijayan talks about her experience of receiving the first dose of Covid vaccine, Kozhikode, News, Health, Health and Fitness, Kerala, Trending.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia