ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല; സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും
Jul 5, 2021, 17:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.07.2021) ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന സമിതി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിലുള്ള നിയന്ത്രങ്ങളാണ് ഒരാഴ്ച കൂടി തുടരുന്നത്.
ചൊവ്വാഴ്ച മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. അവലോകനസമിതി യോഗത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന പൊതുവികാരമാണ് ഉയര്‍ന്നത്.
ചൊവ്വാഴ്ച മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. അവലോകനസമിതി യോഗത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന പൊതുവികാരമാണ് ഉയര്‍ന്നത്.
കൃത്യമായ ടെസ്റ്റുകള്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടി നില്‍ക്കുന്നതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വിലയിരുത്തല്‍. പോസിറ്റിവിറ്റി കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
Keywords: Test positivity rate does not decrease; Lockdown restrictions will continue in the state, Thiruvananthapuram, News, Health, Health and Fitness, Meeting, Lockdown, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

