ഇന്ത്യയ്ക്ക് ചൈന നല്‍കിയത് മോശം കിറ്റുകള്‍; ഇറക്കുമതി ചെയ്ത 1,70,000 കിറ്റുകളില്‍ 50,000 ഉപയോഗശൂന്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 16.04.2020) ഇന്ത്യയ്ക്ക് ചൈന നല്‍കിയ പി പി ഇ കിറ്റുകളില്‍ പലതും ഉപയോഗക്ഷമമല്ലെന്ന് റിപ്പോര്‍ട്ട്. ലോകത്ത് പി പി ഇ കിറ്റുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമായ ചൈന ഇന്ത്യക്ക് 1,70,000 കിറ്റുകളാണ് നല്‍കിയിരുന്നത്. ഏപ്രില്‍ അഞ്ചിന് ലഭിച്ച ഈ കിറ്റുകളില്‍ 50,000 എണ്ണവും ഉപയോഗയോഗ്യമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഗ്വാളിയോറിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ലബോറട്ടറിയില്‍ നടത്തിയ കിറ്റുകളുടെ സുരക്ഷാ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സിഇ/എഫ്ഡിഎ അംഗീകരിച്ച പി പി ഇ കിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ചൈനയില്‍ നിന്നെത്തിയ കിറ്റുകളില്‍ പലതും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. നേരത്തേ മറ്റുപല രാജ്യങ്ങള്‍ക്കും ചൈന നല്‍കിയ കിറ്റുകളും മാസ്‌കുകളും മോശം നിലവാരത്തിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.

 ഇന്ത്യയ്ക്ക് ചൈന നല്‍കിയത് മോശം കിറ്റുകള്‍; ഇറക്കുമതി ചെയ്ത 1,70,000 കിറ്റുകളില്‍ 50,000 ഉപയോഗശൂന്യം

കിറ്റുകളുടെ ക്ഷാമം രൂക്ഷമായതോടെയാണ് ചൈനയ്ക്ക് ഒരു മില്യണ്‍ കിറ്റുകള്‍ക്കുള്ള ഓര്‍ഡര്‍ ഇന്ത്യ നല്‍കിയത്. അടുത്തമാസം ആദ്യത്തോടെ കൂടുതല്‍ കിറ്റുകള്‍ എത്തും. അതോടെ കിറ്റുകളുടെ ക്ഷാമത്തിന് ഒരുപരിധിവരെ അറുതിവരുമെന്നാണ് കരുതുന്നത്.

Keywords:  Tens of thousands of Chinese PPE kits fail India safety test, New Delhi, News, Health & Fitness, Health, China, Import, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia