ഇന്ത്യയ്ക്ക് ചൈന നല്‍കിയത് മോശം കിറ്റുകള്‍; ഇറക്കുമതി ചെയ്ത 1,70,000 കിറ്റുകളില്‍ 50,000 ഉപയോഗശൂന്യം
Apr 16, 2020, 13:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 16.04.2020) ഇന്ത്യയ്ക്ക് ചൈന നല്കിയ പി പി ഇ കിറ്റുകളില്‍ പലതും ഉപയോഗക്ഷമമല്ലെന്ന് റിപ്പോര്‍ട്ട്. ലോകത്ത് പി പി ഇ കിറ്റുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമായ ചൈന ഇന്ത്യക്ക് 1,70,000 കിറ്റുകളാണ് നല്‍കിയിരുന്നത്. ഏപ്രില്‍ അഞ്ചിന് ലഭിച്ച ഈ കിറ്റുകളില്‍ 50,000 എണ്ണവും ഉപയോഗയോഗ്യമല്ലെന്നാണ് റിപ്പോര്‍ട്ട്.
ഗ്വാളിയോറിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ലബോറട്ടറിയില്‍ നടത്തിയ കിറ്റുകളുടെ സുരക്ഷാ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സിഇ/എഫ്ഡിഎ അംഗീകരിച്ച പി പി ഇ കിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ചൈനയില്‍ നിന്നെത്തിയ കിറ്റുകളില്‍ പലതും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. നേരത്തേ മറ്റുപല രാജ്യങ്ങള്‍ക്കും ചൈന നല്കിയ കിറ്റുകളും മാസ്കുകളും മോശം നിലവാരത്തിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.
കിറ്റുകളുടെ ക്ഷാമം രൂക്ഷമായതോടെയാണ് ചൈനയ്ക്ക് ഒരു മില്യണ്‍ കിറ്റുകള്‍ക്കുള്ള ഓര്‍ഡര്‍ ഇന്ത്യ നല്‍കിയത്. അടുത്തമാസം ആദ്യത്തോടെ കൂടുതല്‍ കിറ്റുകള്‍ എത്തും. അതോടെ കിറ്റുകളുടെ ക്ഷാമത്തിന് ഒരുപരിധിവരെ അറുതിവരുമെന്നാണ് കരുതുന്നത്.

Keywords: Tens of thousands of Chinese PPE kits fail India safety test, New Delhi, News, Health & Fitness, Health, China, Import, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.