കോവിഡിന് പിന്നാലെ യുപിയില്‍ സികയും; കാണ്‍പൂരില്‍ 10 വൈറസ് കേസുകള്‍ റിപോര്‍ട് ചെയ്തു; രോഗവ്യാപന തോത് മനസിലാക്കാന്‍ നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യവകുപ്പ്
Nov 1, 2021, 17:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (www.kvartha.com 01.11.2021) കോവിഡില്‍ നിന്ന് കരകയറുന്നതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ സികയും. കാണ്‍പൂരില്‍ പത്ത് സിക വൈറസ് കേസുകള്‍ റിപോര്‍ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതിന്റെ രോഗവ്യാപന തോത് മനസിലാക്കുന്നതിനായി നിരീക്ഷണം ശക്തമാക്കിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഒക്‌ടോബറില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. സമ്പര്‍കപട്ടികയിലുള്ള നിരവധി പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഇതുവരെ 645 സാമ്പിളുകള്‍ കിങ് ജോര്‍ജ്‌സ് മെഡികല്‍ യൂനിവേഴ്‌സിറ്റിയിലേക്ക് അയച്ചു. ഇതില്‍ 253 സാമ്പിളുകള്‍ രോഗലക്ഷണമുള്ളവരില്‍നിന്ന് ശേഖരിച്ചതാണെന്നും 103 എണ്ണം ഗര്‍ഭിണികളില്‍ നിന്നാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊതുക് പരത്തുന്ന വൈറസ് രോഗമാണ് സിക. വൈറസ് ബാധിച്ച കൊതുകുകളില്‍നിന്ന് വൈറസ് മനുഷ്യരിലേക്ക് പ്രവേശിക്കും. ഗര്‍ഭിണികളെയാണ് സിക വൈറസ് ബാധ രൂക്ഷമായി ബാധിക്കുകയെന്ന് ആരേഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്ത് സിക കേസുകള്‍ റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍, വൈറസ് പടരുന്നത് തടയാന്‍ ആരോഗ്യവകുപ്പ് കര്‍ശന നിരീക്ഷണം ഉറപ്പാക്കണമെന്നും കൊതുക് പെരുകുന്നത് തടയാന്‍ ഡോര്‍ ടു ഡോര്‍ സാനിറ്റൈസേഷനും ഫോഗിംഗ് ഡ്രൈവുകളും നടത്തണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പ്രതിരോധ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണമെന്നും ശുചിത്വം പാലിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

