കോവിഡ്-19; തെലങ്കാനയിലെ ഒരു ഗ്രാമം മുഴുവന്‍ ഐസൊലേഷന്‍ കേന്ദ്രം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



നിസാമാബാദ്: (www.kvartha.com 05.04.2021) തെലങ്കാനയില്‍ വിവാഹത്തില്‍ പങ്കെടുത്ത 87 അതിഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരു ഗ്രാമം ഐസൊലേഷന്‍ കേന്ദ്രമാക്കി. നിസാമാബാദ് ജില്ലയിലെ ഹന്‍മജിപേട്ട് ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലെ വിവാഹത്തില്‍ 370 പേര്‍ പങ്കെടുത്തതായാണ് വിവരം. രോഗം സ്ഥിരീകരിച്ചവരെയെല്ലാം വീട്ടുനിരീക്ഷണത്തിലാക്കി. ഗ്രാമത്തില്‍ ഒരു ഐസൊലേഷന്‍ സെന്റര്‍ ഒരുക്കുകയും ചെയ്തു.
Aster mims 04/11/2022

കോവിഡ്-19; തെലങ്കാനയിലെ ഒരു ഗ്രാമം മുഴുവന്‍ ഐസൊലേഷന്‍ കേന്ദ്രം!


തൊട്ടടുത്ത ഗ്രാമമായ സിദ്ധപുര്‍ ഗ്രാമത്തില്‍നിന്നും നിരവധിപേര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവിടെയും കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും അധികൃതര്‍ പറയുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. രോഗികളുമായി സമ്പര്‍കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.  

നിരവധി പേരെ നിസാമാബാദിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിദ്ധാപൂര്‍ ഗ്രാമത്തിലും ആരോഗ്യവിദഗ്ധര്‍ കോവിഡ് പരിശോധന ക്യാമ്പുകള്‍ തുടങ്ങി.   

Keywords:  News, National, India, Maharashtra, Telangana, COVID-19, Trending, Health, Health and Fitness, Telangana village wedding turns Covid super-spreader as 87 guests test positive
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia