ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന കൗമാരക്കാര്‍ സെക്സിലേക്ക് നയിക്കപ്പെടാന്‍ സാധ്യത ഏറെയാണെന്ന് കണ്ടെത്തല്‍. സാധാരണ ഫോണ്‍ ഉപയോഗിക്കുന്ന കൗമാരക്കാരേക്കാള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ സെക്സില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാര്‍ ഓണ്‍ലൈന്‍ വഴി കണ്ടെത്തുന്നവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ രണ്ടിരട്ടി സാധ്യതയാണ് മറ്റുള്ളവരെ വെച്ച് നോക്കുമ്പോള്‍ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പൊതുവായി പരിശോധിച്ചാല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ലൈംഗിക കാര്യങ്ങള്‍ കൂടുതല്‍ താല്പര്യം കാണാമെന്നും പഠനം തെളിയിക്കുന്നു. സൌത്തേന് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഒരുപറ്റം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ആണ് ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഓണ്‍ലൈന്‍ സെക്സില്‍ ഏര്‍പ്പെടുന്ന പ്രവണതയും അധികമാണെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു.
അമേരിക്ക പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതുമായി കൌമാരക്കാരുടെ ലൈംഗിക ബന്ധത്തിന് നേരിട്ട് യാതൊരു ബന്ധവും ഇല്ലെങ്കിലും ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ സ്മാര്‍ട്ട്ഫോണ്‍ സഹായിക്കുന്നു എന്നതാണ് പഠനത്തില്‍ കാണാനായത് എന്ന് പഠനത്തിനു നേതൃത്വം നല്കിയ ഗവേഷകന് എറിക് റൈസ് അഭിപ്രായപ്പെട്ടു. സ്മാര്‍ട്ട്ഫോണ്‍ ഒരു ഉപകരണം മാത്രമാണ് എന്ന് പറഞ്ഞ അദ്ദേഹം ഓണ്‍ലൈനില്‍ കൂടുതല്‍ നേരം സജീവമാകുന്നതാണ് ഇത്തരം ബന്ധങ്ങളിലേക്ക് നയിക്കുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.
കൗമാരക്കാര്‍ ഓണ്‍ലൈന്‍ വഴി സെക്സിലേക്ക് കൂടുതലായി എത്തിപ്പെടുന്നത് വര്‍ദ്ധിച്ചതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കി. രക്ഷിതാക്കളും ലൈംഗിക കാര്യങ്ങള്‍ കൌമാരക്കാരായ കുട്ടികളുമായി പങ്കു വെക്കണം എന്നും അവര്‍ക്ക് ശാസ്ത്രീയമായ അറിവുകള്‍ ഇക്കാര്യത്തില്‍ പകര്‍ന്നു നല്‍കണം എന്നും വിദഗ്തര്‍ നിര്‍ദേശിക്കുന്നു. 1,840 കൌമാരക്കാരില്‍ നടത്തിയ പഠനത്തില്‍ നിന്നുമാണ് ഈ കണ്ടെത്തലുകള്‍.
SUMMARY: Teenagers with smartphones have more sex than those with ordinary mobiles, a study found.
Key words: Teenagers, Study, Sex, Smart Phone, Ordinary Mobiles, Internet, California, Eric Raise, America, Health Association, Online, Education,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.