ആതുരാലയങ്ങൾക്ക് സേവനങ്ങൾ ഇനി എല്ലാം ഒരുകുടക്കീഴിൽ; അതിനൂതന സംരംഭവുമായി ടെക് ക്വസ്റ്റ് ഇന്നോവേഷൻസ്
Jul 13, 2021, 22:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.07.2021) ആതുരാലയങ്ങൾക്ക് സേവനമൊരുക്കി നൂതന സംരംഭം. ആതുരാലയങ്ങൾക്കുവേണ്ട എല്ലാവിധ സേവനങ്ങളും വിദഗ്ദ ഉപദേശങ്ങളും ഒരു കുടക്കീഴിലൂടെ സമന്വയിപ്പിക്കുകയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷൻസ്. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം. ആതുരാലയങ്ങളുടെ ആശയ രൂപീകരണം മുതൽ സ്ഥാപനം പ്രവർത്തനമാരംഭിച്ച് കൈമാറുന്നത് വരെയുള്ള കാര്യങ്ങൾ വിദഗ്ദ സംഘത്തിന്റെ സഹായത്തോടുകൂടി യാഥാർഥ്യവൽകരിക്കുകയാണ് ടെക് ക്വസ്റ്റിലൂടെ. തിരുവനന്തപുരം മെഡികൽ കോളജിന് സമീപത്താണ് ടെക് ക്വസ്റ്റ് ഇന്നോവേഷൻസ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
പുതിയ ആശുപത്രി സ്ഥാപിക്കൽ, നിലവിലുള്ളതിന്റെ വിപുലീകരണം, ഏതു രീതിയിലുള്ള ആശുപത്രി, ഏതൊക്കെ സ്പെഷ്യാലിറ്റികൾ, എത്രയായിരിക്കണം ചിലവ് തുടങ്ങിയവയുടെ ശാസ്ത്രീയമായ വിശകലനവും പഠനവും. കൂടാതെ, മെഡികൽ ഉപകരണങ്ങൾ, ഐടി, മറ്റ് ഇലക്ട്രോണിക് സാങ്കേതികവിദ്യകൾ എന്നിവയുടെ ലഭ്യത, ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കൽ, ജീവനക്കാരെ തീരുമാനിക്കൽ, പശ്ചാത്തല സൗകര്യങ്ങൾ സജ്ജീകരിക്കൽ, ഐടി സംബന്ധമായ വിഷയങ്ങൾ പൂർത്തീകരിക്കൽ, ഫാർമസി സജ്ജീകരിക്കൽ, മാർകെറ്റിംഗ് സംബന്ധമായ വിഷയങ്ങൾ തീരുമാനിക്കൽ, ജീവനക്കാർക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കൽ, എൻഎബിഎച്, ജെസിഐ പോലുള്ള അക്രഡിറ്റേഷനുകൾക്കാവശ്യമായ നിബന്ധനകളും, പേപർ വർകുകളും, പരിശീലനങ്ങളും, നിയമപരമായ രേഖകളുമെല്ലാം പൂർത്തീകരിക്കൽ തുടങ്ങി എല്ലാം ഒരുകുടക്കീഴിൽ ഒരുക്കുകയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷൻസ്.
അജിത്ത് ഗോപാലകൃഷ്ണൻ, ബിജു വൈ പി എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംരംഭം തുടക്കം കുറിച്ചത്. ആരോഗ്യ രംഗത്തെ പ്രഫഷണലുകൾ, പരിചയസമ്പന്നരായ ആർകിടെക്റ്റുകൾ, നിയമോപദേശകർ, ഐടി വിദഗ്ദർ തുടങ്ങിയവരൊക്കെ ടെക് ക്വസ്റ്റിന്റെ ഭാഗമാണ്.
ഈ ഉദ്യമത്തിലൂടെ ആരോഗ്യമേഖലയിൽ ഉയർന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങൾ നിലനിർത്തുവാനും അതിനായുള്ള ചിലവുകൾ ഏറ്റവും പരിമിതപ്പെടുത്തുവാനുമാണ് ശ്രമിക്കുന്നതെന്ന് സി ഇ ഒ ബിജു വൈ പി പറഞ്ഞു. സർകാർ ആശുപത്രികളോടൊപ്പം തന്നെ സ്വകാര്യ ആശുപത്രികൾക്കും ഈ സേവനം ഒരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജു കൂട്ടിച്ചേർത്തു.
'മെഡികൽ രംഗത്ത് സാങ്കേതിക വിദ്യ സൃഷ്ടിച്ച പുരോഗതി ഉൾകൊണ്ടു മാത്രമേ ഇനി ആരോഗ്യരംഗം മുന്നോട്ടുപോകൂ. ആർടിഫിഷ്യൽ ഇൻറലിജൻസും മെഷീൻ ലേണിങും ആശുപത്രികളുടെ അവിഭാജ്യഘടകമാകുന്ന കാലം വിദൂരമല്ല. ആ അനിവാര്യത ഉൾക്കൊള്ളാൻ ആതുരശുശ്രൂഷ രംഗവും പൊതുസമൂഹവും തയ്യാറാവുകയാണ് വേണ്ടതെന്ന്' ടെക് ക്വസ്റ്റ് ഇന്നോവേഷൻസ് ചീഫ് മെഡികൽ ഡയറക്ടർ ഡോ. പി മോഹനകൃഷ്ണൻ കെവാർത്തയോട് പറഞ്ഞു. ആതുരശുശ്രൂഷ രംഗത്ത് സാങ്കേതിക വിദ്യയുടെ പുതുപാഠങ്ങൾ സംസ്ഥാനത്തിന് പരിചയപ്പെടുത്തിയ പ്രമുഖ ആരോഗ്യ വിദഗ്ദൻ കൂടിയാണ് ഇദ്ദേഹം. ആസ്റ്റർ മിംസ് ഏറ്റവും ഒടുവിൽ മെയ്ത്ര എന്നീ പ്രമുഖ ആശുപത്രികളിലെ അനുഭവവും ഇദ്ദേഹത്തിന് സ്വന്തമാണ്.
'ചെറുകിട-ഇടത്തരം ആശുപത്രികൾ നിർദിഷ്ട ബജറ്റിൽ പൂർത്തീകരിക്കുന്നതിലൂടെയും പ്രവർത്തനനിരതമാക്കുന്നതിലൂടെയും കൂടുതൽ ജനങ്ങളിലേക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കുവാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാനജിംഗ് ഡയറക്ടർ അജിത് ഗോപാലകൃഷ്ണൻ പറഞ്ഞു.
Keywords: Kasaragod, Kerala, Hospital, Thiruvananthapuram, Medical College, Office, Study class, Development project, Technology, TechQuest Innovations with innovative venture.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

