SWISS-TOWER 24/07/2023

വാക്‌സിന്‍ സ്‌റ്റോകില്ലെന്ന് പറഞ്ഞതിന് നഴ്‌സിന് മര്‍ദനം; ടെകി യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 06.05.2021) വാക്‌സിന്‍ സ്റ്റോക്കില്ലെന്ന് പറഞ്ഞ നഴ്‌സിന് മര്‍ദനം. സംഭവത്തില്‍ ടെകി യുവാവ് അറസ്റ്റില്‍.
തെലങ്കാന ഗച്ചിബൗളി സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ രാജേഷ്(24) ആണ് അറസ്റ്റിലായത്. ഡ്യൂടിയിലുണ്ടായിരുന്ന നഴ്‌സിനെ ആണ് ഇയാള്‍ ആക്രമിച്ചത്. സംഭവം വിവാദമായതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വാക്‌സിന്‍ സ്‌റ്റോകില്ലെന്ന് പറഞ്ഞതിന് നഴ്‌സിന് മര്‍ദനം; ടെകി യുവാവ് അറസ്റ്റില്‍
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഖൈറാത്താബാദ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ രാജേഷ് വാക്‌സിന്‍ കുത്തിവെയ്പിന് എത്തിയത്. നേരത്തെ ഓണ്‍ലൈനില്‍ സമയം ബുക്ക് ചെയ്ത ശേഷമായിരുന്നു യുവാവ് എത്തിയത്. എന്നാല്‍ യുവാവ് വാക്‌സിന്‍ എടുക്കാനെത്തിയപ്പോഴേക്കും ആരോഗ്യകേന്ദ്രത്തിലെ വാക്‌സിന്‍ സ്റ്റോക് തീര്‍ന്നു. ഇക്കാര്യം നഴ്‌സ് യുവാവിനെ അറിയിച്ചതോടെയാണ് ആക്രമണം ആരംഭിച്ചത്.

ആദ്യം നഴ്‌സിനോടും മറ്റു ജീവനക്കാരോടും മോശമായ രീതിയില്‍ സംസാരിച്ച യുവാവ് പിന്നാലെ മൊബൈല്‍ ഫോണില്‍ വിഡിയോ റെകോഡ് ചെയ്യാന്‍ ശ്രമിച്ചു. ജീവനക്കാര്‍ ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് നഴ്‌സിനെ ആക്രമിച്ചത്. ആക്രമണത്തില്‍ നഴ്‌സിന്റെ മുഖത്ത് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

Keywords:  Techie youth arrested after attacking nurse in Covid vaccination centre, Hyderabad, News, Health, Health and Fitness, Attack, Nurse, Arrested, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia