ഉദ്ധവ് താക്കറെയുടെ വസതിക്ക് സമീപത്തെ ചായക്കടക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; കടയില്‍ നിന്നും ചായ കുടിച്ചിരുന്ന സുരക്ഷാ ചുമതലയുണ്ടായിരുന്ന 4 പേരടക്കം ഒട്ടേറെ പൊലീസുകാര്‍ ക്വാറന്റീനില്‍; സ്ഥലത്ത് ജാഗ്രത

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 07.04.2020) മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ ബാന്ദ്രയിലെ മാതോശ്രീക്കു സമീപം ചായക്കട നടത്തിയിരുന്ന ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന നാലുപേരടക്കം ഒട്ടേറെ പൊലീസുകാരെ കരുതല്‍ നടപടിയുടെ ഭാഗമായി ഐസൊലേറ്റ് ചെയ്തു.

രോഗബാധിതനായ ആള്‍ നടത്തിയിരുന്ന കടയില്‍നിന്നു ചായ കുടിച്ചിരുന്ന പൊലീസുകാരെയാണ് ഐസൊലേറ്റ് ചെയ്തിരിക്കുന്നത്. താക്കറെ കുടുംബത്തിന്റെ സ്വകാര്യ വസതിയാണ് 'മാതോശ്രീ'. സംഭവത്തെ തുടര്‍ന്ന് താക്കറെയുടെ വസതി ഉള്‍പ്പെടുന്ന കലാനഗറില്‍ കര്‍ശന യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. മാത്രമല്ല, മുംബൈ കോര്‍പറേഷന്‍ അധികൃതര്‍ മേഖലയില്‍ അണുവിമുക്തമാക്കലും നടത്തി.

ഉദ്ധവ് താക്കറെയുടെ വസതിക്ക് സമീപത്തെ ചായക്കടക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; കടയില്‍ നിന്നും ചായ കുടിച്ചിരുന്ന സുരക്ഷാ ചുമതലയുണ്ടായിരുന്ന 4 പേരടക്കം ഒട്ടേറെ പൊലീസുകാര്‍ ക്വാറന്റീനില്‍; സ്ഥലത്ത് ജാഗ്രത

ദേശീയ തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ചായക്കട അടച്ചിരുന്നു. അതുകൊണ്ടുതന്നെ നഗരത്തിനു പുറത്ത് ചായക്കടക്കാരന്‍ യാത്ര ചെയ്തിട്ടില്ലെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. മാര്‍ച്ച് 20 മുതല്‍ 24 വരെ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.

പനിയും ചുമയും ശ്വസനതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ചായക്കടക്കാരനെ മുംബൈ കോര്‍പറേഷന്‍ അധികൃതര്‍ എച്ച്ബിടി ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Keywords:  Tea vendor near Uddhav’s residence tests positive for coronavirus, Mumbai, News, Politics, Health, Health & Fitness, Chief Minister, Hospital, Treatment, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia