Tea Side Effects | ഒരു ദിവസം എത്ര കപ് ചായ കുടിക്കാം? അമിതമായാൽ ശരീരത്തിന് സംഭവിക്കുന്നത്!
Sep 14, 2022, 11:51 IST
ന്യൂഡെൽഹി: (www.kvartha.com) പലർക്കും ചായ കുടിക്കുന്ന ശീലമുണ്ട്. ചായ കുടിച്ച് ദിവസം തുടങ്ങുന്നവർ എണ്ണമറ്റവരാണ്. എന്നാൽ അമിതമായി ചായ കുടിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, ദിവസവും പല തവണ ചായ കുടിക്കുന്നവരും കുറവല്ല എന്നത് സത്യമാണ്. ഒരു ദിവസം എത്ര തവണ ചായ കുടിക്കാം എന്ന സംശയം പലർക്കുമുണ്ട്.
വിദഗ്ധർ പറയുന്നത്
ഒരു ദിവസം മൂന്ന് മുതൽ നാല് കപ് ചായ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മാരകമായ രീതിയിൽ ബാധിക്കുമെന്ന് പ്രമുഖ ഡയറ്റീഷ്യൻ കാമിനി കുമാരി പറയുന്നു. യൂനിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡികൽ സെന്റർ പ്രസിദ്ധീകരിച്ച റിപോർട് പ്രകാരം ദിവസവും നാല് കപ് ചായ കുടിക്കുന്നത് ശരീരത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കമില്ലായ്മ, തലകറക്കം, നെഞ്ചിരിച്ചിൽ തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും കാരണമാകും. ഇക്കാരണത്താൽ, അധികം ചായ കുടിക്കരുതെന്ന് വിദഗ്ധർ ഓർമപ്പെടുത്തുന്നു.
ഒരു ദിവസം എത്ര കപ് ചായ കുടിക്കാം?
ഒരു ദിവസം ഒന്ന് മുതൽ രണ്ട് കപ് വരെ ചായ കുടിക്കാമെന്ന് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, തൊണ്ടവേദന, ജലദോഷം തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു ദിവസം രണ്ട് മുതൽ മൂന്ന് കപ് വരെ ഹെർബൽ ടീ കുടിക്കാം.
അമിതമായ ചായ കുടിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങൾ
1. ശരീരത്തിൽ നിർജലീകരണ പ്രശ്നം ഉണ്ടാകുന്നു.
2. അമിതമായി ചായ കുടിക്കുന്നത് എല്ലുകളെ തളർത്തുന്നു.
3. ചായയിൽ അടങ്ങിയിരിക്കുന്ന മൂലകം ശരീരത്തിലെ ഇരുമ്പിന്റെ കുറവ് വർധിപ്പിക്കുന്നു.
(Courtesy - TV9)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.