Medicine | ടിബി, പ്രമേഹം തുടങ്ങിയവയ്ക്ക് എതിരെയുള്ള മരുന്നുകൾക്ക് ഇനി വിലകുറയും; ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം ലഭിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ടിബി, എച് ഐ വി, ഹെപറ്റൈറ്റിസ് ബി, പ്രമേഹം തുടങ്ങിയ ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസവുമായി കേന്ദ്ര സർകാർ പുറത്തിറക്കിയ ദേശീയ അവശ്യ മരുന്നുകളുടെ പട്ടിക ഞായറാഴ്ച (നവംബർ 13) മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ പല രോഗങ്ങൾക്കുമുള്ള മരുന്നുകൾക്ക് വില കുറയും. പേറ്റന്റ് മരുന്നുകളും ഇതിൽ ഉൾപെടുന്നു.
  
Medicine | ടിബി, പ്രമേഹം തുടങ്ങിയവയ്ക്ക് എതിരെയുള്ള മരുന്നുകൾക്ക് ഇനി വിലകുറയും; ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം ലഭിക്കും

ഏഴ് വർഷത്തിന് ശേഷം പുതുക്കിയ ഈ ലിസ്റ്റ് സെപ്തംബർ 13 ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ലിസ്റ്റിൽ ആകെ 384 മരുന്നുകൾ ഉൾപെടുന്നു. ഇതിൽ നാല് കാൻസർ വിരുദ്ധ മരുന്നുകൾ ഉൾപെടെ 34 പുതിയ മരുന്നുകൾ ഉണ്ട്. മുൻ പട്ടികയിൽ നിന്ന് 26 മരുന്നുകൾ നീക്കം ചെയ്തിട്ടുണ്ട്. 2015ലെ പട്ടികയിൽ 376 മരുന്നുകളാണുള്ളത്.

നാഷണൽ ഫാർമസ്യൂടികൽ പ്രൈസിംഗ് അതോറിറ്റി (NPPA) നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ തുകയ്ക്ക് ഈ മരുന്നുകൾ വിൽക്കാൻ കഴിയില്ല. അതേസമയം കോവിഡ് മരുന്നുകളും വാക്‌സിനുകളും ഈ ലിസ്റ്റിൽ ഉൾപെടുത്തിയിട്ടില്ല, അവ അടിയന്തര ഉപയോഗത്തിന് മാത്രമേ അനുവദിക്കൂ. റാണിറ്റിഡിൻ, ബ്ലീചിംഗ് പൗഡർ, വൈറ്റമിൻ സപ്ലിമെന്റ് നികോടിനാമൈഡ് എന്നിവ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മരുന്നുകളിൽ ഉൾപ്പെടുന്നു.

പട്ടികയിലുള്ള പ്രധാന മരുന്നുകൾ

* പ്രമേഹ വിരുദ്ധ മരുന്നുകൾ - ഉദാ: ടെനെലിഗ്ലിപ്റ്റിൻ, ഇൻസുലിൻ ഗ്ലാർജിൻ കുത്തിവയ്പ്പ്.

* ആൻറിബയോടികുകൾ - ഉദാ: Meropenem, Cefuroxime.

* സാധാരണ വേദനസംഹാരികളും മോർഫിൻ, ഐബുപ്രോഫെൻ, ഡിക്ലോഫെനാക്, പാരസെറ്റമോൾ, ട്രമാഡോൾ, പ്രെഡ്നിസോലോൺ, പാമ്പിന്റെ വിഷത്തിനുള്ള മറുമരുന്ന്, കാർബമാസാപൈൻ, ആൽബെൻഡാസോൾ, ഐവർമെക്റ്റിൻ, സെറ്റിറൈസിൻ, അമോക്സിസില്ലിൻ തുടങ്ങിയ മരുന്നുകൾ.

* ടിബി വിരുദ്ധ മരുന്നുകളായ ബെഡാക്വിലിൻ, ഡെലാമനിഡ്, ആന്റി എച് ഐ വി ഡോളൂടെഗ്രാവിർ, ആന്റി ഹെപറ്റൈറ്റിസ് സി ഡാക്ലാറ്റാസ്വിർ തുടങ്ങിയ പേറ്റന്റ് മരുന്നുകൾ

* ബുപ്രനോർഫിൻ, നികോടിൻ റീപ്ലേസ്‌മെന്റ് തെറാപി തുടങ്ങിയ ഡി-അഡിക്ഷൻ മരുന്നുകൾ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia