ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ഒരുക്കിയ ഭക്ഷ്യമേളയ്ക്ക് പ്രിയമേറുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.09.2016) ഓണാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാര വളപ്പില്‍ തനത് രുചിക്കൂട്ടുകള്‍ കൂട്ടിയിണക്കി കുടുംബശ്രീ സംരംഭകരും നഗരത്തിലെ വിവിധ ഹോട്ടലുകളും ഒരുക്കിയ ഭക്ഷ്യമേള ശ്രദ്ധേയമാവുന്നു.

പരമ്പരാഗത നാടന്‍ രുചിക്കൂട്ടുകള്‍ ചേര്‍ന്ന വൈവിധ്യമാര്‍ന്ന ഭക്ഷ്യമേള ജനങ്ങളെ ഇതിനോടകം തന്നെ ആകര്‍ഷിച്ചു കഴിഞ്ഞു. കൃത്രിമ രാസ പദാര്‍ത്ഥങ്ങളോ നിറങ്ങളോ ഉപയോഗിക്കാതെ തനത് രുചിക്കൂട്ടില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.

മലബാറിന്റെ തനത് വിഭവങ്ങളായ ചട്ടിപത്തിരി, മുട്ടമാല, കിളിക്കൂട് എന്നിവ മേളയില്‍ ആകര്‍ഷകമാവുമ്പോള്‍ മലബാര്‍ ദം ബിരിയാണി തന്നെയാണ് മേളയിലെ താരം. പരമ്പരാഗത വിഭവങ്ങളായ കപ്പയും മീനും കുട്ടനാടന്‍ വിഭവങ്ങളായ താറാവ് കറിയും അപ്പവും വിവിധ തരം കരിമീന്‍ കറികളും ഭക്ഷ്യ മേളയില്‍ ചൂടോടെ ലഭിക്കും.

ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് ആരോഗ്യകരമായ പാനീയങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളും മേളയുടെ പ്രധാന ആകര്‍ഷണമാണ്. കൂടാതെ വിവിധ ഇനം പായസങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള ദോശകള്‍ക്കായുള്ള കൗണ്ടറും ഭക്ഷ്യമേളയുടെ രുചിയേറ്റും. മിതമായ നിരക്കില്‍ രുചിയൂറും വിഭവങ്ങളാണ് ഓണ നാളുകളില്‍ അനന്തപുരിയെ കാത്തു നില്‍ക്കുന്നത്. ഭക്ഷ്യ മേള 18 ന് അവസാനിക്കും.


ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ഒരുക്കിയ ഭക്ഷ്യമേളയ്ക്ക് പ്രിയമേറുന്നു

Keywords:  Tasty and homemade traditional food, Kudumbasree, Dosha, Biriyani, Thiruvananthapuram, Onam, Hotel, Food, Health, Kerala.

Search Results

Search ResultsKudumbasre

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia