Mask Mandatory | കോവിഡ് വ്യാപന ഭീതി: ഡെല്‍ഹിക്ക് പിന്നാലെ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാടും മാസ്‌ക് നിര്‍ബന്ധമാക്കി; ലംഘിച്ചാല്‍ 500 രൂപ പിഴ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) രാജ്യ തലസ്ഥാനത്തിന് പിന്നാലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലും മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് സെക്രടറി ഡോ. ജെ രാധാകൃഷ്ണന്‍ അറിയിച്ചു.
Aster mims 04/11/2022

മദ്രാസ് ഐഐടിയില്‍ കോവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകന്‍ ഉള്‍പെടെ 30 പേര്‍ക്കാണ് ഐഐടിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സമ്പര്‍ക്കത്തിലുള്ളവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും ക്വാറന്റീനിലാണ്.

Mask Mandatory | കോവിഡ് വ്യാപന ഭീതി: ഡെല്‍ഹിക്ക് പിന്നാലെ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാടും മാസ്‌ക് നിര്‍ബന്ധമാക്കി; ലംഘിച്ചാല്‍ 500 രൂപ പിഴ


കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചിരുന്നു.

അതേസമയം, രാജ്യത്ത് ഡെല്‍ഹി ഉള്‍പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവരികയാണ്. കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡെല്‍ഹിയില്‍ അടുത്തിടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.

Keywords:  News, National, India, Tamilnadu, Mask, COVID-19, Health, Trending, Delhi, Tamil Nadu Covid News: State makes wearing masks mandatory again, Rs 500 fine for violators
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia