തളിപ്പറമ്പ് ആശുപത്രിയിലെ ലിഫ്റ്റ് കേടായി, രോഗികൾ ദുരിതത്തിൽ

 
A photo of a lift inside the Taliparamba government hospital.

Photo: Special Arrangement

ADVERTISEMENT

● രോഗികളെ കയറ്റാൻ ജീവനക്കാർ ബുദ്ധിമുട്ടുന്നു.
● ലിഫ്റ്റിന്റെ ഗുണനിലവാരക്കുറവ് ഒരു പ്രധാന പ്രശ്നമാണ്.
● അറ്റകുറ്റപ്പണി വൈകുന്നത് രോഗികളിൽ പ്രതിഷേധമുണ്ടാക്കി.
● വീൽചെയറുകളും സ്ട്രെക്ച്ചറുകളും ഉപയോഗിക്കാനാവുന്നില്ല.

തളിപ്പറമ്പ്: (KVARTHA) ഗവ. താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് സിസ്റ്റം തകരാറിലായതിനാൽ രോഗികളും ജീവനക്കാരും ദുരിതത്തിൽ. പുതുതായി നിർമ്മിച്ച ആശുപത്രി കെട്ടിടത്തിലെ ലിഫ്റ്റാണ് പണിമുടക്കിയത്.

കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഈ ആശുപത്രി കെട്ടിടത്തിലാണ് ഇപ്പോൾ മുഴുവൻ വാർഡുകളും ഒ.പി.കളും പ്രവർത്തിക്കുന്നത്. വീൽചെയറുകളിലും സ്ട്രെക്ച്ചറുകളിലുമായി വാർഡുകളിൽ എത്തേണ്ട രോഗികളുമായി ജീവനക്കാരും കൂട്ടിരിപ്പുകാരും പെടാപ്പാട് പെടുകയാണ്.

Aster_MIMS

പല ആശുപത്രികളിലെയും പുതിയ ലിഫ്റ്റുകൾ പ്രവർത്തനരഹിതമാകുന്നത് രോഗികളിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ ലിഫ്റ്റുകളും അനുബന്ധ സംവിധാനങ്ങളും ഉപയോഗിച്ചതാണ് ഇവ പെട്ടെന്ന് തന്നെ പ്രവർത്തനരഹിതമായി മാറാൻ കാരണമെന്ന് പരാതികളുണ്ട്. 

ലിഫ്റ്റ് തകരാറിലായ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ അറ്റകുറ്റപ്പണി മാത്രം നടക്കുന്നില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു.

 

പൊതു ആശുപത്രികളിലെ സൗകര്യങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Taliparamba hospital lift malfunction causes distress.

#Taliparamba, #Hospital, #LiftFailure, #Kannur, #Kerala, #PublicHealth

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia