ഇന്‍ഡ്യക്ക് നേരെ ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കും; താലിബാന് ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 25.08.2021) അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്‍ഡ്യക്ക് നേരെ ആക്രമണങ്ങളുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് താലിബാന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനം ഉണ്ടാവുകയും അത് ഇന്‍ഡ്യയിലേക്ക് എത്തുകയുമാണെങ്കില്‍, രാജ്യത്ത് തീവ്രവാദത്തെ എങ്ങനെയാണോ നേരിടുന്നത് അതേ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി.
Aster mims 04/11/2022

ഇന്‍ഡ്യക്ക് നേരെ ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കും; താലിബാന് ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്

ആഗോളതലത്തില്‍ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒപ്പം സഹകരിക്കുന്നവരുടെ ചെറിയ സംഭാവനകള്‍ പോലും വിലമതിക്കുന്നതാണ്. ഇന്‍ഡോ- പസഫിക് മേഖലയിലെ പ്രശ്‌നങ്ങളും അഫ്ഗാനിലെ സ്ഥിതിയും വ്യത്യസ്തമാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പേരെടുത്ത് പറയാതെ ഇന്‍ഡ്യയുടെ വടക്കു ഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും അയല്‍രാജ്യങ്ങള്‍ ആണവശക്തികളാണെന്നും റാവത്ത് പരാമര്‍ശിച്ചു. പരമ്പരാഗതമായി വളരെ ശക്തരാണ് ഇന്‍ഡ്യയെന്നും എതിരാളികളെ പരമ്പരാഗത സേനയെ ഉപയോഗിച്ചുതന്നെ നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  Taliban same as they were 20 years ago, our concern is terror activity flowing into India: CDS Bipin Rawat, New Delhi, News, Health, Health and Fitness, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia