അറസ്റ്റിലായ തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകൻ ജയിലിൽ മരിച്ചു, ഹൃദയാഘാതമാണ് കാരണമെന്ന് അധികൃതർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 07.05.2020) വിലക്ക് ലംഘിച്ച്‌ നിസാമുദ്ദീന്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെ ഒളിവിൽ താമസിപ്പിച്ചുവെന്ന ആരോപണത്തിൽ അറസ്റ്റിലായ തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകൻ ജയിലിൽ മരിച്ചു. ഫിറോസ്‌പുർ സ്വദേശിയും ജോൻപൂർ ജില്ലാ അമീറുമായ നസീം അഹമ്മദാണ് (65) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞതായി 'ഐഎഎൻഎസ്' റിപ്പോർട്ട് ചെയ്തു.
കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്ന നസീമിന് ബുധനാഴ്ച രാവിലെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പാര്‍പ്പിച്ചു. ആരോഗ്യനില വഷളായതിനെതുടര്‍ന്ന് വ്യാഴാഴ്ചയാണ് ഇയാൾ മരിച്ചത്. വർഷങ്ങളായി നസീം ഹൃദ്രോഗിയായിരുന്നുവെന്ന്‌ ആശുപത്രി അധികൃതർ പറഞ്ഞു. ഇക്കാര്യം കുടുംബാംഗങ്ങളും സ്ഥിരീകരിച്ചു.


അറസ്റ്റിലായ തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകൻ ജയിലിൽ  മരിച്ചു, ഹൃദയാഘാതമാണ് കാരണമെന്ന് അധികൃതർ

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം സംസ്ഥാനത്തെത്തിയ 14 ബംഗ്ലാദേശികളെ ഒളിപ്പിച്ച്‌ താമസിപ്പിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഡിവിഷണൽ കമ്മീഷണർ ദീപക് അഗർവാൾ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെയും വിദേശികളെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതിനെതുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്. ഇയാളും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന്‌ ഉത്തരവിട്ടതായും ജില്ലാ ഭരണകൂടം അറിയിച്ചു.


Summary: Tablighi Jamaat worker who lodged in UP jail dies of cardiac arrest
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia