തബ്​ലീഗ്​ നേതാവ്​ സഅദ്​ കാന്ധലവിയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്​, തിങ്കളാഴ്​ച ക്രൈംബ്രാഞ്ചിന്​ മുന്നില്‍ ഹാജരായേക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 26.04.2020) തബ്​ലീഗ്​ ജമാഅത്ത്​ നേതാവ്​ മൗലാന സഅദ്​​ കാന്ധലവിയുടെ കോവിഡ്​ 19 പരിശോധന ഫലം നെഗറ്റീവെന്ന്​ റിപ്പോര്‍ട്ട്​. താന്‍ കോവിഡ്​ പരിശോധനക്ക്​ വിധേയമായെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും സഅദ്​​ കാന്ധലവി കഴിഞ്ഞ ദിവസം  പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് ഫലം പുറത്തുവന്നത്. സഅദ്​​ കാന്ധലവിയുടെ അഭിഭാഷകനാണ്​ വിവരം പുറത്തുവിട്ടതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്​ ചെയ്​തു. നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവിയെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കണമെന്ന്​ ഡല്‍ഹി ക്രൈംബ്രാഞ്ചാണ്​ ഉത്തരവിട്ടത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹം തിങ്കളാഴ്​ച ക്രൈംബ്രാഞ്ചിന്​ മുന്നില്‍ ഹാജരാകും.


തബ്​ലീഗ്​ നേതാവ്​ സഅദ്​ കാന്ധലവിയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്​, തിങ്കളാഴ്​ച ക്രൈംബ്രാഞ്ചിന്​ മുന്നില്‍ ഹാജരായേക്കും

 ലോക്​ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്​ മുമ്പ് ഡെൽഹി നിസാമുദ്ദീനിലുള്ള മര്‍ക്കസിൽ തബ്​ലീഗ്​ ജമാഅത്ത് സമ്മേളനം നടത്തിയതിന്റെ പേരിൽ സഅദ്​​ കാന്ധലവിക്കെതിരെ ഡെൽഹി പോലീസ് കേസെടുത്തിരുന്നു. മൗലാന സാദടക്കം ഏഴ്​ പേര്‍ക്കെതിരെയാണ് ഡെൽഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. നിസാമുദ്ദീന്‍ പൊലീസ്​ സ്​റ്റേഷനിലെ സ്​റ്റേഷന്‍ ഹൗസ്​ ഓഫീസറുടെ പരാതിപ്രകാരമായിരുന്നു നടപടി.

Summary: Tablighi Jamaat Chief Maulana saad tests negative for COVID-19
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia