കേരളത്തിലെ ആദ്യത്തെ കോവിഡ് ഐസിയുവിന്റെ ഉദ്ഘാടനം ക്വാറന്റൈനിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് ടിഎന്‍ പ്രതാപന്‍ എംപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 18.05.2020) കേരളത്തിലെ ആദ്യത്തെ കോവിഡ് ഐസിയുവിന്റെ ഉദ്ഘാടനം ക്വാറന്റൈനിലിരുന്ന് ടിഎന്‍ പ്രതാപന്‍ എംപി നിര്‍വഹിച്ചു. വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം.

വാളയാറില്‍ കുടുങ്ങിയ അയല്‍ സംസ്ഥാന മലയാളികള്‍ക്ക് ഭക്ഷണവും യാത്രാ സൗകര്യവും ഒരുക്കുന്നതിനു വേണ്ടി വാളയാറിലേക്ക് പോയതിനെ തുടര്‍ന്ന് ടിഎന്‍ പ്രതാപന്‍ എംപി അടക്കമുള്ള ജനപ്രതിനിധികളോട് ക്വാറന്റൈനില്‍ പോകുവാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടില്‍ അദ്ദേഹം ക്വാറന്റൈനില്‍ ഇരിക്കുകയാണ്.

കേരളത്തിലെ ആദ്യത്തെ കോവിഡ് ഐസിയുവിന്റെ ഉദ്ഘാടനം ക്വാറന്റൈനിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് ടിഎന്‍ പ്രതാപന്‍ എംപി

ടിഎന്‍ പ്രതാപന്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് രണ്ടു കോടി അഞ്ച് ലക്ഷം രൂപ കോവിഡ് ഐസിയുവിന്റെ നിര്‍മാണത്തിനായി അനുവദിച്ചിരുന്നു. അതിലെ 25 ലക്ഷം രൂപ ചെലവിട്ടാണ് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഐസിയുവിന്റെ പണി പൂര്‍ത്തീകരിച്ചത്.

പരിപൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത സാങ്കേതിക സംവിധാനമാണ് ഈ പദ്ധതിയില്‍ ഉപയോഗിച്ചിട്ടുള്ളത്. കേവലം മൂന്നാഴ്ചകൊണ്ട് പണി പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. കൂടാതെ ഈ പദ്ധതിയിലേക്ക് പത്ത് ഐസിയു കോട്ട് ഈ മാസം 25-ാം തീയതിക്കകം നല്‍കുമെന്നും എംപി ഉദ്ഘാടനവേളയില്‍ പറഞ്ഞു.

പരിപൂര്‍ണമായും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംഘടിപ്പിക്കപ്പെട്ട ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഐഎഎസ് അധ്യക്ഷത വഹിച്ചു. ക്വാറന്റൈനില്‍ ഇരുന്നുകൊണ്ടുതന്നെ ആലത്തൂര്‍ എംപി രമ്യ ഹരിദാസും വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയും മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ആന്‍ഡ്രൂസ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍ ബിജു കൃഷ്ണന്‍, അവണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയ എന്നിവരും പങ്കെടുത്തു.

Keywords:  T N Prathapan inaugurates Keralas first covid icu, Thrissur, News, Health, Health & Fitness, Inauguration, District Collector, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia