ഉത്തരേന്ത്യയില്‍ പന്നിപ്പനി പടരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി:  ഉത്തരേന്ത്യ പന്നിപ്പനി ഭീഷണിയില്‍. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നാലു പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചു. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നതായാണ് റിപോര്‍ട്ട്. ഡല്‍ഹിയില്‍ നിന്നും ഹരിയാനയില്‍ നിന്നും ഉള്ളവരാണ് പന്നിപ്പനി ബാധിച്ച് മരിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ വൈറസാണ് രോഗം പടര്‍ത്തുന്നത്. 2008 ലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്.

ഉത്തരേന്ത്യയില്‍ പന്നിപ്പനി പടരുന്നുദിവസം നൂറുകണക്കിന് ആളുകള്‍ ചികിത്സ തേടുന്നുണ്ട്. ഡല്‍ഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ 26 പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. പെട്ടെന്നു ചുമ, പനി, തലവേദന, രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍.. കാലാവസ്ഥവ്യതിയാനം കണക്കിലെടുത്ത് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

Keywords: Swine flu ,  North India , Medical advise, Fever, Respiratory problem, swine flu back delhi 4 died hospital asked to gear up
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia