സംസ്ഥാനത്ത് വീണ്ടും നിപ്പ: എറണാകുളത്ത് വിദ്യാര്‍ത്ഥിക്ക് നിപ്പ ബാധിച്ചതായി സംശയം; പരിഭ്രമിക്കേണ്ടതില്ലെന്നും ധീരമായി നേരിടുമെന്നും ആരോഗ്യമന്ത്രി
Jun 3, 2019, 11:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 03.06.2019) കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പ ബാധിച്ചതായി സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്നും മന്ത്രി അറിയിച്ചു.
ഒരു സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തില്‍ നിപ്പ ബാധയുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ പൂനെയിലെയും ആലപ്പുഴയിലെയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള ഫലം കൂടി ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. എന്നാല്‍ ഇക്കാര്യത്തില്‍ പരിഭ്രമിക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് ശക്തമായി നേരിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശക്തമായ പനിയോ അസാധാരണമായ ചുമയോ ഉള്ളവര്‍ ഇക്കാര്യം മറച്ച് വയ്ക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സംഭവത്തില്‍ അനാവശ്യമായി ഭയപ്പെടേണ്ടതില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ഡോക്ടര്‍മാര്‍ കൊച്ചിയിലെത്തും. നിപ്പ ബാധിതരെ ചികിത്സിച്ച് പരിചയമുള്ളവരാണ് എത്തുക. മുന്‍ ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന്റെ ഉപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കി തൊടുപുഴയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിക്കാണ് നിപ്പ ബാധയുണ്ടെന്ന സംശയം ഉയര്‍ന്നത്. ഇയാള്‍ പനി ബാധിച്ചതിന് ശേഷം തൃശൂരിലും എത്തിയിരുന്നു. രോഗിയുമായി ഇടപഴകിയെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിപ്പയെ തടയാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. കഴിഞ്ഞ തവണത്തെ അനുഭവം മുന്നിലുള്ളത് കൊണ്ട് ശക്തമായി നേരിടാന്‍ ആരോഗ്യ വകുപ്പിന് കഴിയും. രോഗിയുടെ സ്വദേശമായ വടക്കന്‍ പറവൂരിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗ ബാധ സ്ഥിരീകരിച്ചാല്‍ നല്‍കാന്‍ ആസ്‌ട്രേലിയയില്‍ നിന്നെത്തിച്ച ആന്റിബയോട്ടിക്ക് ആരോഗ്യ വകുപ്പിന്റെ പക്കലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Suspected Nipah virus spotted in Ernakulam says minister K K Shailaja, Kochi, News, Health, Health & Fitness, Health Minister, Trending, Patient, hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.