കര്‍ണാടകയില്‍ നിലവാരമില്ലാത്ത നഴ്‌സിംഗ് കോളേജുകള്‍ പൂട്ടുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കര്‍ണാടകയില്‍ നിലവാരമില്ലാത്ത നഴ്‌സിംഗ് കോളേജുകള്‍ പൂട്ടുന്നു
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ നിലവാരമില്ലാത്ത നഴ്‌സിംഗ് കോളേജുകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാഞ്ഞ നീക്കംതുടങ്ങി. സംസ്ഥാനത്ത് നൂറു കണക്കിന് നഴ്‌സിംഗ്കോളേജുകള്‍ അടിസ്ഥാനസൗകര്യമില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ നടപടിയെക്കുറിച്ച് ആലോചിക്കുന്നതെന്ന് ആരോഗ്യ-വിദ്യാഭാസമന്ത്രി എസ് എ രാംദാസ് പറഞ്ഞു. കര്‍ണാടക ഈ നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ഏറ്റവുമധികം ബാധിക്കുക മലയാളി വിദ്യാര്‍ഥികളെയായിരിക്കും. കര്‍ണാടകയിലെ മിക്കവാറും എല്ലാ കോളേജുകളിലും ഭൂരിപക്ഷം വിദ്യാര്‍ഥികളും കേരളത്തില്‍ നിന്നുളളവരാണ്.

കര്‍ണാടകയിലെ 570 കോളേജുകളില്‍ മിക്കതിനും അടിസ്ഥാനസൗകര്യമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നഴ്‌സിംഗ്പരീക്ഷകളിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. കഴിഞ്ഞവര്‍ഷം 18,000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 83 ശതമാനമായിരുന്നു വിജയം. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പുനഃപരീക്ഷ നടത്തിയിരുന്നു.
നഴ്‌സിംഗ്കോളേജുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കും. എല്ലാ കോളേജുകളിലും സമിതി നേരിട്ട് പരിശോധന നടത്തും. കാമ്പസ്, അടിസ്ഥാനസൗകര്യങ്ങള്‍, ലാബ് സംവിധാനം എന്നിവ വീഡിയോയില്‍ പകര്‍ത്തും.

കോളേജുകളെ പ്രാഥമികസൗകര്യങ്ങളുടെയും നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ എ, ബി, സി എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി തിരിക്കും. മതിയായ സൗകര്യമുള്ള കോളേജുകളെയാണ് എ വിഭാഗത്തില്‍ പ്പെടുത്തുന്നത്. ബി വിഭാഗത്തില്‍ വരുന്ന കോളേജുകള്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദേശം നല്‍കും. സി വിഭാഗത്തിലെ കോളേജുകളുടെ അംഗീകാരം റദ്ദാക്കും. ഒരു മാസത്തിനകം സമിതിയുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാംഗ്ലൂര്‍ മെഡിക്കല്‍കോളേജ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

നിലവാരമില്ലാത്ത നഴ്‌സിംഗ്കോളേജുകള്‍ അടച്ചുപൂട്ടുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് വരാതെ നോക്കുമെന്നും അവരെ മറ്റു കോളേജുകളിലേക്ക് മാറ്റുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി രാംദാസ്  പറഞ്ഞു.

SUMMARY:  A large number of private nursing colleges in the State would soon end up losing the permission to operate, if Medical Education Minister S A Ramdas has his way.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia