Insulin Pump | ഇപ്പോഴിതാ ആ വാക്ക് താരം പാലിച്ചിരിക്കുന്നു; പ്രമേഹ ബാധിതയായ നന്ദന മോള്‍ക്ക് 'ഇന്‍സുലിന്‍ പമ്പ്' വാങ്ങി നല്‍കി സുരേഷ് ഗോപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) പ്രമേഹ ബാധിതയായ നന്ദന മോള്‍ക്ക് 'ഇന്‍സുലിന്‍ പമ്പ്' എന്ന ഉപകരണം നല്‍കി വാക്ക് പാലിച്ച് സുരേഷ് ഗോപി. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററില്‍ വച്ചാണ് സുരേഷ്, ഗോപി ടൈപ് വണ്‍ പ്രമേഹ ബാധിതയായ നന്ദനയ്ക്ക് ഉപകരണം കൈമാറിയത്. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്ക് കൈമാറി.
Aster mims 04/11/2022

കല്‍പ്പറ്റയില്‍ ഓടോ റിക്ഷാ ഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകളായ നന്ദനയ്ക്ക് ദിവസേന അഞ്ചും ആറും തവണയാണ് ശരീരത്തില്‍ സൂചിയിറക്കി ഷുഗര്‍ ലെവല്‍ പരിശോധിക്കേണ്ടി വരുന്നത്. ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം ശരീരത്തില്‍ പിടിപ്പിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാം.

Insulin Pump | ഇപ്പോഴിതാ ആ വാക്ക് താരം പാലിച്ചിരിക്കുന്നു; പ്രമേഹ ബാധിതയായ നന്ദന മോള്‍ക്ക് 'ഇന്‍സുലിന്‍ പമ്പ്' വാങ്ങി നല്‍കി സുരേഷ് ഗോപി


കഴിഞ്ഞ വയനാട് സന്ദര്‍ശനത്തിനിടെ നടന്‍ സുരേഷ്ഗോപിയെ കാണാന്‍ നന്ദനയുടെ മാതാപിതാക്കള്‍ എത്തിയിരുന്നു. ഇവരുടെ കണ്ണീര്‍ കണ്ട് സുരേഷ്ഗോപി അന്ന് വാക്കുകൊടുത്തതാണ്- 'നന്ദനയ്ക്ക് ഇന്‍സുലിന്‍ പമ്പ് ഞാന്‍ വാങ്ങി നല്‍കാം' എന്ന്. 

ഇന്‍ഡ്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരികയില്‍നിന്നാണ് എത്തിച്ചത്. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച തന്നെ ഓടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചു.

Keywords:  News,Kerala,State,Kerala,Thiruvananthapuram,Health,Actor,Top-Headlines, Suresh Gopi gives automated insulin delivery system to Nandana
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia