കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മരണ സെര്‍ടിഫികെറ്റ്; ഏകീകൃത മാര്‍ഗരേഖ രൂപവത്കരിക്കാന്‍ സുപ്രീംകോടതി 10 ദിവസം കൂടി നീട്ടി നല്‍കി
Sep 3, 2021, 21:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 03.09.2021) കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മരണ സെര്‍ടിഫികെറ്റ് നല്‍കുന്നതിനുള്ള ഏകീകൃത മാര്‍ഗരേഖ രൂപവത്കരിക്കാന്‍ കേന്ദ്രത്തിന് 10 ദിവസം കൂടി നീട്ടി നല്‍കി സുപ്രീം കോടതി . കോവിഡ് സഹായധനം നല്‍കുന്നതിനും പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ കോടതി സര്‍കാരിനോട് നിര്‍ദേശിച്ചു.
ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് മരണ സെര്‍ടിഫികെറ്റുകള്‍ നല്‍കുന്നതിന് ഏകീകൃത മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ സമയം നീട്ടി നല്‍കിയത്. സെപ്റ്റംബര്‍ 11നുള്ളില്‍ സത്യവാങ്മൂലം സമര്‍പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 13 തിങ്കളാഴ്ച കൂടുതല്‍ വാദം കേള്‍ക്കാന്‍ കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുന്നതിനും പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ കോടതി സര്‍കാരിനോട് നിര്‍ദേശിച്ചു. 2005ലെ ദുരന്തനിവാരണ നിയമം പ്രകാരം സഹായധനം നല്‍കുന്നതിന് ജൂണ്‍ 30-ലെ ഉത്തരവില്‍ കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചിരുന്നു. ഈ കാലയളവ് ഓഗസ്റ്റ് 16-ന് നാല് ആഴ്ചകള്‍ കൂടി നീട്ടിനല്‍കിയിരുന്നു.
കോവിഡ് മരണങ്ങള്‍ നിശ്ചയിക്കുമ്പോള്‍ കൃത്യമായി മരണകാരണം വ്യക്തമാക്കുന്നതിന് ലളിതമായ മാര്‍ഗരേഖയുണ്ടാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി രണ്ട് മൂന്ന് മാസത്തിനുള്ളില്‍ മരിച്ച വ്യക്തികളെയും പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മരണ സെര്‍ടിഫികെറ്റുകള്‍ ഇതിനകം നല്‍കിയിട്ടുള്ളവരുടെ കുടുംബങ്ങള്‍ക്ക് അത് തിരുത്താനുള്ള സംവിധാനം നല്‍കാനും കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.
Keywords: New Delhi, News, Supreme Court of India, Health, Health and Fitness, Death-Certificate, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

