മുട്ട പുഴുങ്ങിയതും മീന്‍ പൊരിച്ചതും ജ്യൂസും മുതല്‍ സൂപ്പു വരെ; ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് സൂപ്പര്‍ മെനു
Mar 18, 2020, 09:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 18.03.2020) രാവിലെ ഏഴരയ്ക്ക് ദോശയും സാമ്പാറും മുട്ട പുഴങ്ങിയതും. പത്തരയ്ക്ക് ജ്യൂസ്. ഉച്ചയ്ക്ക് ചപ്പാത്തിയും ചോറും. തോരനും മീന്‍ പൊരിച്ചതും തൈരും കൂട്ടി വയറുനിറയെ ഊണ്. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡിലുള്ളവര്‍ക്കാണ് ഈ സ്പെഷ്യല്‍ മെനു. ഐസോലേഷനില്‍ കഴിയുന്ന ബ്രിട്ടീഷുകാരന്റെ മെനു കുറച്ച് ഡിഫറന്റ് ആണ്. പ്രധാന ഐറ്റം ടോസ്റ്റഡ് ബ്രെഡ്. ഓംലറ്റും സൂപ്പും പുറമെ.
രോഗബാധിതര്‍ക്ക് ആഹാര നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാനാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള പ്രത്യേക മെനു. ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ചോദിച്ചാണ് കൊറോണ നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദീന്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ഗണേഷ് മോഹന്‍, ഫുഡ് ഇന്‍ ചാര്‍ജ് ഡോ. ദീപ, സീനിയര്‍ നഴ്സ് അമൃത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഭക്ഷണക്രമം തയ്യാറാക്കിയത്. മെഡിക്കല്‍ കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തില്‍ മെന്‍സ് ഹോസ്റ്റലിലാണ് കൊറോണ സ്പെഷ്യല്‍ അടുക്കള. 30 പേര്‍ക്ക് വരെ ഭക്ഷണം റെഡി.
ഇന്ത്യക്കാരുടെ ഭക്ഷണ ക്രമം
രാവിലെ 7.30 : ദോശ, സാമ്ബാര്‍, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റര്‍ വെള്ളം
10.30: പഴച്ചാറ്
12.00: ചപ്പാത്തി, ചോറ്, തോരന്‍, കറി, മീന്‍ പൊരിച്ചത്, തൈര്, ഒരു ലിറ്റര്‍ വെള്ളം
വൈകിട്ട് 3.30: ചായ, ബിസ്ക്കറ്റ് /പഴംപൊരി /വട
രാത്രി 7.00: അപ്പം ,വെജിറ്റബിള്‍ സ്റ്റു, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റര്‍ വെള്ളം
വിദേശികളുടെ ഭക്ഷണ ക്രമം
രാവിലെ 7.30: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങള്‍, സൂപ്
11.00: പഴച്ചാറ്
12.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് (ആവശ്യമുള്ളവര്‍ക്ക് ), പഴങ്ങള്‍
വൈകീട്ട് 4.00: പഴച്ചാറ്
രാത്രി 7.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട, പഴങ്ങള്‍

Keywords: News, Kerala, Kochi, Ernakulam, Medical College, Hospital, Doctor, Patient, Food, Health, Super menu for those in Isolation Ward
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.