Sunny Deol | ആക്ഷന്‍ താരവും ബിജെപി എംപിയുമായ സണ്ണി ഡിയോള്‍ അമേരികയില്‍ ചികിത്സയില്‍; നടന് സംഭവിച്ചതെന്ത്?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ബോളിവുഡ് ആക്ഷന്‍ താരവും ബിജെപി എംപിയുമായ സണ്ണി ഡിയോള്‍ അമേരികയില്‍ ചികിത്സയില്‍. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു സിനിമയുടെ ഷൂടിങ്ങിനിടെ നടുവിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് 65 കാരനായ സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പറയുന്നത്. അടുത്തിടെ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സണ്ണി ഡിയോള്‍ വോട് ചെയ്യാന്‍ എത്തിയിരുന്നില്ല. ഇതോടെ അദ്ദേഹത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
                       
Sunny Deol | ആക്ഷന്‍ താരവും ബിജെപി എംപിയുമായ സണ്ണി ഡിയോള്‍ അമേരികയില്‍ ചികിത്സയില്‍; നടന് സംഭവിച്ചതെന്ത്?

വിവാദങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാരണം വിശദീകരിച്ച് അദ്ദേഹത്തിന്റെ വക്താവ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഷൂടിങ്ങിനിടെ സണ്ണി ഡിയോളിന് മുതുകിന് പരിക്കേറ്റു. അതിന്റെ ചികിത്സയ്ക്കായി അദ്ദേഹം മുംബൈയിലേക്ക് പോയിരുന്നു. എന്നാല്‍ അസുഖം ഭേദമാകാത്ത സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പ് യുഎസിലേക്ക് പോയി. അതിനിടെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നു. എന്നാല്‍ ചികിത്സ പൂര്‍ത്തിയാകാത്തതിനാല്‍ അദ്ദേഹം നാട്ടില്‍ ഉണ്ടായിരുന്നില്ല. പൂര്‍ണ സുഖം പ്രാപിച്ചതിന് ശേഷം മാത്രമേ ഇന്‍ഡ്യയിലേക്ക് മടങ്ങുകയുള്ളൂ', വക്താവ് വ്യക്തമാക്കി.

പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള ബിജെപി എംപിയാണ് സണ്ണി ഡിയോള്‍. അതേസമയം താരം സോഷ്യല്‍ മീഡിയയില്‍ നിരന്തരം സജീവമാണ്. നാല് ദിവസം മുമ്പ്, അദ്ദേഹം തന്റെ ഇളയ സഹോദരന്‍ ബോബി ഡിയോളിനൊപ്പമുള്ള ചിത്രം പങ്കിട്ടിരുന്നു.

Keywords:  Latest-News, National, Top-Headlines, Mumbai, Actor,  Bollywood, Health, Treatment, America, BJP, Punjab, Politics, Political Party, Bollywood Actor Sunny Deol, Sunny Deol is getting treated in the US; here's what happened to the Bollywood actor.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia