ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Sep 4, 2021, 19:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.09.2021) ഞായറാഴ്ച ലോക്ഡൗമും രാത്രി 10 മുതല്‍ രാവിലെ ആറു വരെയുള്ള രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതു സംബന്ധിച്ച അവലോകനം ചൊവ്വാഴ്ച നടത്തും. അതിനുശേഷം നിയന്ത്രണം തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഞായറാഴ്ചത്തെ ലോക്ഡൗണ്‍ പിന്‍വലിക്കണമോ എന്ന കാര്യത്തില്‍ സര്‍കാരിന് ആശയക്കുഴപ്പമുണ്ടായിരുന്നു. ശനിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണു ഞായര്‍ ലോക്ഡൗണില്‍ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴയീടാക്കാനും സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ വിടാനും സര്‍കാര്‍ തീരുമാനമെടുത്തിരുന്നു.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രടെറി നിര്‍ദേശം നല്കി. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം പൂര്‍ണമായും തുറന്നുകൊടുക്കുകയെന്ന നിലപാടിനോട് സര്‍കാര്‍ യോജിക്കുന്നില്ല. ഒരാഴ്ചയ്ക്കകം രോഗം നിയന്ത്രിക്കാനുള്ള കടുത്ത നടപടികളിലേക്കു സര്‍കാര്‍ നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെയും ഐസൊലേഷനില്‍ കഴിയുന്നവരെയും കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കും. ക്വാറന്റൈന് ലംഘിച്ചാല്‍ അഞ്ഞൂറ് രൂപയ്ക്കു മുകളില്‍ കടുത്ത പിഴ ചുമത്താനാണു സര്‍കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുറത്തിറങ്ങി നടക്കുന്നവരെ സ്വന്തം ചെലവില്‍ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് 14 ദിവസത്തേക്കു മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റൈന് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് റസ്പോണ്‍സ് ടീമുകള്‍ ഉറപ്പു വരുത്തണം. മറ്റു സംസ്ഥാനങ്ങളിലേതു പോലെ രോഗം നിയന്ത്രിച്ചിട്ടു സ്കൂളുകള്‍ തുറന്നാല്‍ മതിയെന്നാണു പൊതുധാരണ. രോഗനിരക്ക് ഉയര്ന്നുനില്ക്കുമ്പോള് സ്കൂള്‍ തുറന്നാല്‍ അതു തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന വിലയിരുത്തലിലാണു വിദ്യഭ്യാസ വകുപ്പും സര്കാരും എന്നും മുഖ്യമന്ത്രി അറിയിച്ചു.
Keywords: Sunday lockdown will continue till next week, Thiruvananthapuram, News, Health, Health and Fitness, Chief Minister, Pinarayi vijayan, Lockdown, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

