തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സയിലിരിക്കെ കടന്നു കളഞ്ഞ കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.06.2020) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സയിലിരിക്കെ കടന്നു കളഞ്ഞ കോവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് ആനാട് സ്വദേശിയായ 33കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യ നില അതീവഗുരുതരമെന്നാണ് വിവരം. ഡീലക്‌സ് പേ വാര്‍ഡിലാണ് ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായ, ഡീലക്‌സ് പേ വാര്‍ഡില്‍ ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ അധികൃതര്‍ താഴെയിറക്കുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ ആത്മഹത്യയുടെ കാരണം സംബന്ധിച്ചോ, ആരോഗ്യ നില സംബന്ധിച്ചോ ആശുപത്രി അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സയിലിരിക്കെ കടന്നു കളഞ്ഞ കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം

ചൊവ്വാഴ്ചയാണ് കോവിഡ് ബാധിതനായ ഇദ്ദേഹം ആശുപത്രി അധികൃതരുടെ കണ്ണു വെട്ടിച്ച് കടന്നുകളഞ്ഞത്. കോവിഡ് രോഗികള്‍ക്ക് ധരിക്കാന്‍ നല്‍കുന്ന വസ്ത്രത്തോടെ ആനാട്ടെ വീട്ടു പരിസരത്തെത്തിയ ഇദ്ദേഹത്തെ നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. ബസ് മാര്‍ഗമാണ് ഇയാള്‍ ആശുപത്രിയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചത്.

ഇദ്ദേഹത്തിന്റെ രണ്ട് കോവിഡ് പരിശോധന ഫലങ്ങള്‍ നെഗറ്റീവാണെന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇരുന്നതാണെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് രോഗിയുടെ ആത്മഹത്യാ ശ്രമം.

മെഡിക്കല്‍ കോളജില്‍ ഗുരതരമായ സുരക്ഷാ വീഴ്ച്ച തുടര്‍ക്കഥയാകുകയാണ്. എന്നാല്‍ ആവശ്യമായ നടിപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Keywords:  Suicide attempt by covid patient, Thiruvananthapuram, News, Health & Fitness, Health, Hospital, Treatment, Medical College, Suicide Attempt, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia