Health | എട്ടാം ക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചതിന് പിന്നാലെ കുട്ടികളിൽ ഹൃദായാഘാതം വർധിക്കുന്നത് ചർച്ചയായി; ഈ ഭക്ഷണങ്ങൾ അവരുടെ ഹൃദയത്തിന് വിഷം പോലെ!

 
Junk food affecting children's heart health in Mumbai
Junk food affecting children's heart health in Mumbai

Representational Image Generated by Meta AI

● പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണശീലമാണ്.
● ശീതളപാനീയങ്ങളിലും ബിവറേജുകളിലും കൂടിയ അളവിൽ മധുരമുണ്ട്.
● വറുത്ത പലഹാരങ്ങളിൽ ഉയർന്ന അളവിലാണ് കലോറിയും ട്രാൻസ് ഫാറ്റുമുള്ളത്.

മുംബൈ: (KVARTHA) സ്‌കൂൾ വിനോദയാത്രയ്ക്കിടെ ഹൃദയാഘാതം വരിക, എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ ജീവൻ നഷ്ടപ്പെടുക. ഇത്തരം വാർത്തകൾ ഇപ്പോൾ ഒട്ടും ഞെട്ടിപ്പിക്കുന്നതല്ല. കാരണം ക്ലാസ് മുറികളിലും വരാന്തകളിലും കുഴഞ്ഞുവീണ് കുട്ടികൾ മരിക്കുന്ന വാർത്തകൾ ഇപ്പോൾ തുടരെ തുടരെ വന്നുകൊണ്ടിരിക്കുകയാണ്. നവി മുംബൈയിലെ ഗൻസോലി മുനിസിപ്പൽ സ്‌കൂളിലെ 14 വയസുപ്രായമുള്ള ആയുഷ് ധർമേന്ദ്ര സിംഗാണ് ഈ കൂട്ടത്തിൽ ഏറ്റവും ഒടുവിൽ കേട്ട പേര്. 

റായ്ഗഡിലുള്ള ഇമാജിക്ക തീം പാർക്കിലേക്കുള്ള പിക്‌നിക്കിടെ കഴിഞ്ഞ ദിവസമായിരുന്നു ദാരുണസംഭവം. പാർക്കിൽ വച്ച് യുഷിന് നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെടുകയും തളർന്ന് തൊട്ടടുത്തെ ബെഞ്ചിൽ ഇരിക്കുകയുമായിരുന്നു. അൽപ സമയത്തിനുള്ളിൽ തന്നെ ബോധം നഷ്ടപ്പെട്ടു. അധ്യാപകരും പാർക്കിലെ ജീവനക്കാരും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പേ തന്നെ ആയുഷിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. സർക്കാർ മെഡിക്കൽ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. 

എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?

ആരോഗ്യ വിദഗ്ദ്ധരും രക്ഷിതാക്കളും ഒരേപോലെ ഉത്തരം തേടുന്ന ചോദ്യമാണിത്. മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും ഇപ്പോൾ ഹൃദയാഘാതം വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അനാരോഗ്യകരമായ ജീവിതശൈലിയും തെറ്റായ ഭക്ഷണരീതിയുമാണ് ഇത്തരം രോഗങ്ങളുടെ പ്രധാനകാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. 

കൂടുതൽ അളവ് ജങ്ക് ഫുഡുകൾ ശരീരത്തിലെത്തുന്നതും ഇങ്ങനെ സംസ്‌കരിച്ച രീതിയിലുള്ള ആഹാരങ്ങളുടെ ഉപയോഗം കുഞ്ഞുങ്ങളുടെ ധമനികളിൽ കാര്യമായ കേടുപാടുകളാണ് ഉണ്ടാക്കുന്നത്. ഇത് ഹാർട്ട് അറ്റാക്കിലേക്ക് നയിക്കുന്നതിന് കാരണമാകാമെന്നാണ് ആരോഗ്യമേഖലയിലുള്ളവരുടെ അഭിപ്രായം. കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ വിഷമെന്നോണമാണ് ഫാസ്റ്റ് ഫുഡുകൾ ആഘാതമുണ്ടാക്കുന്നത്. 

കുട്ടികളുടെ ഹൃദയത്തെ തകരാറിലാക്കുന്ന ഭക്ഷണങ്ങൾ

ഫാസ്റ്റ് ഫുഡുകൾ, ജങ്ക് ഫുഡുകൾ: പിസ, ബർഗർ, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ പൂരിത കൊഴുപ്പും സസ്യ എണ്ണകളിൽ നിന്നുള്ള അപൂരിത കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളും ഹൃദയ ധമനികളിൽ തടസമുണ്ടാക്കാം. 

കാർബണേറ്റഡ് ഡ്രിങ്ക്‌സ്: ശീതളപാനീയങ്ങളിലും ബിവേറജുകളിലും കൂടിയ അളവിൽ മധുരമുണ്ട്. ഇവയുടെ തുടർച്ചയായ ഉപയോഗം അമിതവണ്ണത്തിനും ഹൃദയാഘാതത്തിനും കാരണമാകും. 

പാക്ക് ചെയ്ത സ്‌നാക്ക്‌സ്: ചിപ്‌സ്, ഇൻസ്റ്റന്റ് നൂഡിൽസ്, മധുരപലഹാരങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ പ്രിസർവേറ്റീവുകളും ഉപ്പും അടങ്ങിയിട്ടുണ്ട്. ഇത് അമിതരക്തസമ്മർദത്തിനും ഹൃദ്‌രോഗങ്ങൾക്കും കാരണമാകും. 

കൂടുതൽ വറുത്തെടുത്ത ആഹാരങ്ങൾ: സമൂസ, പക്കോട തുടങ്ങിയ കൂടുതൽ എണ്ണയിൽ വറുത്തുകോരിയ പലഹാരങ്ങളിൽ ഉയർന്ന അളവിലാണ് കലോറിയും ട്രാൻസ് ഫാറ്റുമുള്ളത്. ഇത് കൊളസ്‌ട്രോളിന് കാരണമാകും. 

റെഡി ടു ഈറ്റ് വിഭവങ്ങൾ: കൂടിയ അളവിൽ സംസ്‌കരിച്ചും ശീതികരിച്ചും സൂക്ഷിക്കുന്നതാണ് റെഡി ടു ഈറ്റ് വിഭവങ്ങൾ. അതുകൊണ്ട് തന്നെ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടേക്കാം. ഇത് ശരീരത്തിന്റെ ഉപാപചയ നിരക്കിൽ മാറ്റങ്ങളുണ്ടാക്കിയേക്കാം. ഇത് അനാരോഗ്യത്തിന് വഴിയൊരുക്കും.

എങ്ങനെ തടയാം

ആരോഗ്യകരമായ ഡയറ്റ്: പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും ഉൾപ്പെടുന്ന ആരോഗ്യകരമായ ഡയറ്റ് പിന്തുടരുക.

കൃത്യമായ വ്യായാമം: ഔട്ട് ഡോർ വ്യായാമങ്ങളുൾപ്പടെ കുട്ടികളെയും അതിന്റെ ഭാഗമാക്കുക. കൃത്യമായ വ്യായാമശീലം വലർത്തുക. 

ജങ്ക് ഫുഡുകളിൽ നിന്നും അകലം പാലിക്കുക: പകരം വീട്ടിലുണ്ടാക്കിയ ആഹാരപദാർത്ഥങ്ങൾ ഉപയോഗിക്കാൻ ശീലിപ്പിക്കുക.

ശ്രദ്ധിക്കുക: കുട്ടികളുടെ ആരോഗ്യം വളരെ പ്രധാനമാണ്. കുട്ടികളുടെ ഹൃദയസംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. ഈ ലേഖനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ പൊതുവായ വിവരങ്ങൾ മാത്രമാണ്. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ അഭിപ്രായം തേടുക.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A Class 8 student's sudden death due to a heart attack has sparked concerns about rising heart issues in children. Experts highlight junk food as a key culprit affecting children's heart health.

#ChildHeartHealth #JunkFood #HeartAttack #HealthyDiet #MumbaiNews #KidsHealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia