കൊവിഡ് സമൂഹവ്യാപന സാധ്യതയറിയാന്‍ കേരളത്തില്‍ ഐ സി എം ആര് സര്‍വേ
May 18, 2020, 10:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 18.05.2020) കൊവിഡ്-19 രോഗത്തിന്റെ സമൂഹവ്യാപന സാധ്യതയറിയാന്‍ കേരളത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്) സര്‍വേ നടത്തുന്നു. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് സര്‍വേ. തിങ്കളാഴ്ചമുതല്‍ സിറോളജിക്കല്‍ പഠനം ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് 1200 പേരുടെ സാംപിള്‍ പരിശോധിക്കും.
വൈറസിന്റെ സമൂഹവ്യാപനം അറിയാന്‍ രാജ്യത്തെ 69 ജില്ലകളിലാണ് ഐ സി എം ആര് പരിശോധന നടത്തുന്നത്. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പഠനത്തിന് ഐ സി എം ആറിന്റെ ഇരുപതംഗസംഘം തിങ്കളാഴ്ച പാലക്കാട് ജില്ലയില്‍ സാംപിള്‍ ശേഖരണം നടത്തും.
ഓരോ ജില്ലയിലെയും 10 പ്രദേശങ്ങളിലെ 40 പേരുടെ വീതം രക്തസാംപിളാണ് ശേഖരിക്കുക. 18 വയസ്സ് പൂര്‍ത്തിയായ, കൊവിഡ് ലക്ഷണമോ രോഗികളുമായി സമ്പര്‍ക്കമോ ഇല്ലാത്തവരെ റാന്‍ഡം രീതിയില്‍ തിരഞ്ഞെടുത്താണ് സാംപിള്‍ ശേഖരണം.
രക്തത്തിലെ ഐ ജി ജി ആന്റിബോഡി പരിശാധനയിലൂടെയാണ് വൈറസ് സാനിധ്യം നിര്‍ണയിക്കുക. സമൂഹവ്യപനം അറിയുന്നതില്‍ ഈ പരിശോധനാഫലം നിര്‍ണായകമാവും. രണ്ടാംഘട്ടത്തില്‍ വിവിധ ഹോട്ട് സ്പോട്ടുകള്‍ കേന്ദ്രീകരിച്ചും സമാന പഠനം നടത്തും.

Keywords: News, Kerala, Thiruvananthapuram, Survey, COVID19, Diseased, Health, Trending, Patient, Study to find out the potential for community outreach
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.