Heart disease | ഇൻഡ്യക്കാരിൽ കൂടുതൽ ഹൃദയാഘാതം സംഭവിക്കുന്നത് ധമനികൾ ചെറുതായത് കൊണ്ടല്ല; കാരണമിതാണ്; ഡോക്ടർമാരുടെ പഠന റിപോർട് പുറത്ത്
Nov 2, 2022, 12:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്ത് ഹൃദ്രോഗ കേസുകൾ അതിവേഗം വർധിച്ചുവരികയാണ്. ചെറുപ്രായത്തിൽ തന്നെ ആളുകൾക്ക് ഹൃദയാഘാതം സംഭവിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഹൃദയാഘാതം മൂലം നിരവധി പേർ മരിച്ചു. അതിനിടെ, ഹൃദ്രോഗബാധിതരുടെ എണ്ണം കൂടുന്നതിന്റെ കാരണവും ചർച ചെയ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരും വ്യത്യസ്ത വാദങ്ങൾ നിരത്തുന്നു. അതിനിടെ ഡെൽഹിയിലെ സർ ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടർമാർ ഹൃദ്രോഗങ്ങൾ വർധിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണ റിപോർട് പുറത്തുവന്നു.
ഗവേഷണത്തിൽ, ഇൻഡ്യക്കാരിൽ ധമനികളുടെ (Coronary Artery ) വ്യാസം കുറഞ്ഞത് ഹൃദയാഘാതത്തിന് അപകടകരമായ കാരണമല്ലെന്ന് പറയുന്നു. ഇൻഡ്യക്കാരുടെ ധമനികളുടെ വലിപ്പം അവരുടെ ഉയരം, ഭാരം എന്നിവ അനുസരിച്ച് സാധാരണമാണ്. അതുകൊണ്ട് തന്നെ മോശം ജീവിതശൈലി, തെറ്റായ ഭക്ഷണശീലങ്ങൾ, പ്രമേഹം, രക്തസമ്മർദം, പൊണ്ണത്തടി, മോശം ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തുടങ്ങിയവയാണ് ഹൃദയാഘാതത്തിന്റെ കാരണങ്ങളെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
250 രോഗികളിൽ ഈ പഠനം നടത്തിയതായി ഗവേഷകർ പറഞ്ഞു. ഇൻഡ്യൻ കോളജ് ഓഫ് കാർഡിയോളജി എന്ന മെഡികൽ ജേണലിൽ പഠന റിപോർട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൻഡ്യക്കാരുടെ ധമനികൾ വിദേശരാജ്യങ്ങളിലെ ജങ്ങളെക്കാൾ ചെറുതാണെന്ന് രാജ്യത്തെ ഡോക്ടർമാർക്കിടയിൽ പൊതുവെയുള്ള ധാരണയുണ്ടെന്ന് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോ.അശ്വനി മേത്ത പറഞ്ഞു. ഇതുമൂലം ഇവിടെ ഹൃദയാഘാത സാധ്യത കൂടുതലാണെന്നായിരുന്നു പ്രചരിച്ചിരുന്നത്. ഇത് കണ്ടെത്താനാണ് പഠനം നടത്തിയത്.
ധമനിയുടെ വലിപ്പം ശരീരത്തിന്റെ നീളം, പൊണ്ണത്തടി, ഭാരം എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. അതിനാൽ, വിദേശികളുമായി താരതമ്യപ്പെടുത്തുമ്പോൾ ധമനികൾ ചെറുതാണെന്ന് പറയുന്നത് ശരിയല്ല. സ്ത്രീകളുടെ ധമനികൾ പുരുഷന്മാരുടേതിനേക്കാൾ അൽപ്പം ചെറുതാണെന്ന് പഠനം കണ്ടെത്തി. എന്നാൽ സ്ത്രീകളുടെ ഉയരവുമായി താരതമ്യം ചെയ്യുമ്പോൾ പുരുഷന്മാരുടെയും സ്ത്രീകളുടെയും ധമനികളുടെ വലുപ്പത്തിൽ കാര്യമായ വ്യത്യാസമില്ല.
ഹൃദയാഘാതം ബാധിച്ചവരിൽ 51 ശതമാനം പേർക്ക് ഹൈപർ ടെൻഷനും 18 ശതമാനം പേർക്ക് പ്രമേഹവും 28 ശതമാനം പേർക്ക് ഉയർന്ന കൊളസ്ട്രോളും ഉണ്ടെന്ന് പഠനം കണ്ടെത്തി. ഇതുകൂടാതെ, നാല് ശതമാനം രോഗികൾ പുകവലിക്കുകയും 26 ശതമാനം രോഗികൾക്ക് അവരുടെ കുടുംബത്തിൽ ഈ രോഗം ഉണ്ടായിരുന്നുവെന്നും റിപോർടിൽ പറയുന്നു.

Keywords: Study explores why Indians suffer more from heart disease, New Delhi, News, Top-Headlines, Latest-News, Indians, Report, Health, Doctor, Researchers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.