ഗുരുതര രോഗമുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി; എല്ലാ സര്‍കാര്‍- സ്വകാര്യ ആശുപത്രികള്‍ക്കും ഇക്കാര്യം ബാധകമാണെന്നും മുഖ്യമന്ത്രി
Jan 31, 2022, 19:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 31.01.2022) ഗുരുതര രോഗമുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്. സംസ്ഥാനത്തെ എല്ലാ സര്‍കാര്‍- സ്വകാര്യ ആശുപത്രികള്‍ക്കും ഇക്കാര്യം ബാധകമാണെന്നും അദ്ദേഹം അറിയിച്ചു.
എ, ബി, സി കാറ്റെഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിനേഷന്‍ 84 ശതമാനവും കുട്ടികളുടെ വാക്സിനേഷന്‍ 71 ശതമാനവും പൂര്‍ത്തീകരിച്ചു. വാക്സിനേഷന്‍ ത്വരിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കോവിഡ് മരണ ധന സഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളില്‍ 40,410 പേര്‍ക്ക് ധന സഹായം നല്‍കി. പതിനൊന്ന് ലക്ഷത്തോളം പേര്‍ നിലവില്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ആശുപത്രിയിലും, ഐ സി യുവിലും പ്രവേശിപ്പിക്കുന്നവരുടെ കണക്കുകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന കോവിഡ് വാര്‍ റൂമിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Keywords: Strict action if treatment is denied, Thiruvananthapuram, News, Health, Health and Fitness, COVID-19, Treatment, Chief Minister, Pinarayi vijayan, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

