Incident | കണ്ണൂരിൽ 30 ഓളം പേരെ കടിച്ചു പരുക്കേൽപ്പിച്ച് ഭീതി പരത്തിയ തെരുവ് നായ ചത്ത നിലയിൽ


● ചക്കരക്കൽ, മുഴപ്പാല ഭാഗങ്ങളിൽ നിന്നായി നിരവധി പേർക്ക് കടിയേറ്റു.
● തെരുവ് നായക്ക് പേവിഷബാധ സംശയിക്കുന്നതിനാൽ സ്രവം പരിശോധനക്കയച്ചു.
● കടിയേറ്റവരിൽ പലർക്കും മുഖത്തടക്കം പരിക്കുകളുണ്ട്.
കണ്ണൂർ: (KVARTHA) ചക്കരക്കൽ മേഖലയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുപ്പതു പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായ ചത്ത നിലയിൽ. ചക്കരക്കൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ചക്കരക്കൽ മാമ്പ ഉച്ചുളിക്കുന്ന് ചിറക്കാത്ത് വെച്ചു തെരുവ് നായയെ കണ്ടെത്തിയത്.
തെരുവ് നായക്ക് പേവിഷബാധയേറ്റുവെന്ന സംശയത്തിനെ തുടർന്ന് ഇതിൻ്റെ സ്രവം കണ്ണൂർ മൃഗസംരക്ഷണ ആശുപത്രിയിലെ വെറ്റിനറി ലാബിൽ പരിശോധന നടത്തും. ചക്കരക്കൽ സോന റോഡ്, ഇരിവേരി, മുഴപ്പാല, കുളം ബസാർ, പൊതുവാച്ചേരി, ഭാഗങ്ങളിലായി മുപ്പതു പേർക്കാണ് വ്യാഴാഴ്ച രാവിലെ വിവിധയിടങ്ങളിൽ നിന്നായി കടിയേറ്റത്.
പിഞ്ചുകുഞ്ഞിനെയടക്കം നായ കടിച്ചു പരുക്കേൽപ്പിച്ചു. പലർക്കും മുഖത്ത് അടക്കം കടിയേറ്റു. ഒരേ നായ തന്നെയാണ് പലരെയും കടിച്ചു പരുക്കേൽപ്പിച്ചത്. പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A street dog in Kannur bit over 30 people, including children, spreading fear. The dog was found dead after a search and its samples will be tested for rabies.
#StreetDog #KannurNews #Rabies #AnimalSafety #StreetDogAttack #KannurIncidents