പട്ടിയോടൊപ്പം കിട്ടിയത് തുടലും പാത്രവും; ഡിജിപിയുടെ പട്ടികള്‍ പോലീസ് സ്റ്റേഷനു തലവേദനയാകുന്നു; ഉരിയാടാനാകാതെ പോലീസുകാര്‍
Oct 28, 2016, 12:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28.10.2016) പോലീസ് സ്റ്റേഷനുകള്‍ കാത്തുസൂക്ഷിക്കുന്നതിനും കേസ് അന്വേഷിക്കുന്നതിനുമായി ഡി ജി പി ലോക്നാഥ് ബഹ്റയുടെ നേതൃത്വത്തില്‍ നല്കിയ തെരുവ് പട്ടികളെ സംരക്ഷിക്കാനാകാതെ പോലീസുകാര്‍ ബുദ്ധിമുട്ടുന്നു. തെരുവ് നായയെ കാവലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് തിരുവനന്തപുരം റൂറലിലെ പാറശാല, പാലോട്, വിതുര, പൂവാര്‍, പള്ളിക്കല്‍ സ്റ്റേഷനുകളില്‍ മൂന്നുമാസം മുതല്‍ ഏഴുമാസം വരെ പ്രായമുള്ള തെരുവ് പട്ടികളെ നല്‍കിയത്. ഇത് വിജയിച്ചാല്‍ സംസ്ഥാനത്ത് മുഴുവന്‍ ഈ പദ്ധതി ആവിഷ്കരിക്കാനായിരുന്നു ഡി ജി പിയുടെ തീരുമാനം. തെരുവ് നായകളെ ലഭിച്ച അഞ്ച് സ്റ്റേഷനുകളിലെയും പോലീസുകാര്‍ അതിനെ സംരക്ഷിക്കുന്നതിനായി പെടാപ്പാട് പെടുകയാണിപ്പോള്‍.
ഓമനപേരുകളുമിട്ട് പോലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറിയ തെരുവ് പട്ടികള്‍ക്കൊപ്പം ഭക്ഷണത്തിനുള്ള പാത്രവും തുടലും മാത്രമായിരുന്നു അധികൃതര്‍ നല്‍കിയത്. ഭക്ഷണത്തിനോ കൂടിനോ പ്രത്യേക തുക അനുവദിച്ചതുമില്ല. പോലീസുകാര്‍ വീട്ടല്‍ നിന്നു കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ പങ്കാണ് നായ്ക്കള്‍ക്ക് നല്‍കുന്നത്. കൂടില്ലാത്തത് കൊണ്ട് പോലീസ് സ്റ്റേഷന് വളപ്പില്‍ കെട്ടിയിടുന്ന തെരുവ് നായകള്‍ സ്റ്റേഷനിലെത്തുന്നവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
പട്ടിയെ വളര്‍ത്തുന്നതു ബുദ്ധിമുട്ടാണെന്നു സ്റ്റേഷന് ഓഫിസര്‍മാര്‍ ബന്ധപ്പെട്ട ഡിവൈഎസ്പിമാരോടു പരാതി പറഞ്ഞെങ്കിലും ഡിജിപിയോടു പറയാനായിരുന്നു നിര്‍ദേശം. ഡിജിപി വിതരണം ചെയ്ത പട്ടിയായതിനാല്‍ തള്ളാനും കൊള്ളാനുമാകാതെ വലയുകയാണു പൊലീസുകാര്‍. ആവശ്യത്തിനു ഭക്ഷണം കിട്ടാതെ നായ്ക്കളുടെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങിയിട്ടുണ്ട്.

Keywords: I nvestigates, Food, Officer, Complaint, Health, Kerala,DGP, Squad, Case, Pet name
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.