Hydration | വെള്ളം കുടിക്കാൻ മറക്കുന്നുവോ? ആരോഗ്യം നിലനിർത്താൻ ഈ പഴങ്ങൾ കഴിക്കാം
* തണ്ണിമത്തൻ, കക്കിരി, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങൾ ജലാംശം കൂടിയതാണ്.
* ഈ പഴങ്ങൾ വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയതാണ്.
ന്യൂഡൽഹി: (KVARTHA) മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഘടമാണ് വെളളം. ഒരു ദിവസം വെളളം കുടിക്കാതെ ഇരിക്കുന്നതിനെക്കുറിച്ച് നമ്മുക്ക് ചിന്തിക്കാനേ കഴിയില്ല. കാരണം ശരീര താപനില നിയന്ത്രിക്കുന്നതിനും, ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും വെള്ളം അത്യന്താപേക്ഷിതമാണ്. മാത്രമല്ല ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും, ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും, ഓക്‌സിജനും പോഷകങ്ങളും കോശങ്ങളില്‍ എത്തിക്കാനും ജലത്തിന്റെ സാന്നിധ്യം കൂടിയേ തീരു.
അതിനാല്‍ ഒരു വ്യക്തി ദിവസവും രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ വെള്ളം കുടിക്കാന്‍ ആളുകള്‍ മറന്നുപോകാറുണ്ട്. സമയത്തിന്റെ ലഭ്യതകുറവുകൊണ്ടാണ് പലരും ഈ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കാത്തത്. എന്നാല്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ഏറ്റവും ആവശ്യമാണ്. അതിനാല്‍ വെള്ളത്തിന് പകരം ജലാശം കൂടുതലുള്ള പഴങ്ങള്‍ കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ വെള്ളത്തിന്റെ അളവിനെ നിയന്ത്രിച്ച് നിലനിര്‍ത്തുന്നു.
ജലാംശം കൂടുതലുള്ള പഴങ്ങള്‍
തണ്ണിമത്തന്‍
ഏകദേശം 92% വെള്ളമാണ് തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിനാവശ്യമായ ജലാംശം നല്‍കുന്നു. മാത്രമല്ല വിറ്റാമിന്‍ എ, സി, ആന്റിഓക്സിഡന്റുകള്‍, അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമായ സ്രോതസ്സുകൂടിയാണ് തണ്ണിമത്തന്‍.
കക്കിരി
കുക്കുമ്പര്‍ അഥവാ കക്കിരിയില്‍ ഏകദേശം 95% വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇത് ഏറ്റവും ജലാംശം നല്‍കുന്ന ഭക്ഷണങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.
സ്‌ട്രോബെറി
ഏകദേശം 91% ജലാംശമുള്ള സ്‌ട്രോബെറിയില്‍ നാരുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ഷമാം
ഷമാമിൽ (Cantaloupe) 90% വെള്ളമാണ്, ഇത് വിറ്റാമിന്‍ എ, സി എന്നിവയുടെ മികച്ച ഉറവിടമാണ്, ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
ഓറഞ്ച്
ഓറഞ്ചില്‍ ഏകദേശം 86% ജലാംശം ഉണ്ട്, കൂടാതെ വിറ്റാമിന്‍ സി, പൊട്ടാസ്യം, മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന മറ്റ് പോഷകങ്ങള്‍ എന്നിവ ഇവയില്‍ അടങ്ങിയിരിക്കുന്നു.
പൈനാപ്പിള്‍
ഏകദേശം 86% വെള്ളം അടങ്ങിയിരിക്കുന്ന പൈനാപ്പിള്‍ വിറ്റാമിന്‍ സി, മാംഗനീസ്, ദഹനത്തെ സഹായിക്കുന്ന ബ്രോമെലൈന്‍ പോലുള്ള എന്‍സൈമുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.
പീച്ച് പഴം
89% ജലാംശമുള്ള പീച്ച് വൈറ്റമിന്‍ എ, സി, നാരുകള്‍ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ്.
ചെറുമധുരനാരങ്ങ
ചെറുമധുരനാരങ്ങ അഥവാ മുന്തിരിപ്പഴത്തില്‍ ഏകദേശം 90% വെള്ളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ ഉള്ളടക്കത്തിനും ശരീരഭാരം കുറയ്ക്കാനും ദഹനത്തിനും സഹായിക്കുന്ന കഴിവിനും ഇവ പേരുകേട്ടതാണ്.
ആപ്പിള്‍
ആപ്പിളില്‍ ഏകദേശം 86% ജലാംശം ഉണ്ട്, നാരുകളുടെയും വിറ്റാമിന്‍ സിയുടെയും നല്ല ഉറവിടമാണ്.
കിവി
കിവിയില്‍ ഏകദേശം 83% വെള്ളമുണ്ട്, അതില്‍ വിറ്റാമിന്‍ സി, കെ, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ പ്രവര്‍ത്തനത്തെയും ദഹനത്തെയും പിന്തുണയ്ക്കുന്നു.
മുകളിൽ സൂചിപ്പിച്ച വിവരങ്ങൾ പൊതുവായ കാര്യങ്ങളാണ്. ഇത് യോഗ്യതയുള്ള ഒരു മെഡിക്കൽ വിദഗ്ദൻ്റെ അഭിപ്രായത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യത്തെയും ജീവിതശൈലിയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റുമായോ ഡോക്ടറുമായോ ബന്ധപ്പെടുക.
ഈ വാർത്ത പ്രചരിപ്പിച്ച് ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുക. ആരോഗ്യത്തെക്കുറിച്ചുള്ള അറിവ് പങ്കിടുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് പ്രധാനമാണ്.
#hydration #fruits #health #wellness #water #vitamins #minerals