ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് 'റിവേഴ്സ് ക്വാറന്റൈന്‍' നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 24.04.2020) ലോക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍തന്നെ സംസ്ഥാനത്ത് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചന. പ്രായം കൂടിയവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെ സമ്പര്‍ക്കമില്ലാതെ സംരക്ഷിക്കുന്ന രീതിയാണ് റിവേഴ്‌സ് ക്വാറന്റൈന്‍. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രായമേറിയവരിലും മറ്റു അസുഖങ്ങള്‍ ഉള്ളവരിലുമാണ് കൊവിഡ് ബാധിച്ചാല്‍ രോഗാവസ്ഥ ഗുരുതരമാകാന്‍ കൂടുതല്‍ സാധ്യത. ഈ സാഹചര്യത്തില്‍ പ്രതിരോധശേഷി കുറഞ്ഞ ഈ വിഭാഗങ്ങളെ പ്രത്യേകം സംരക്ഷിക്കുന്ന രീതിയാണ് 'റിവേഴ്‌സ് ക്വാറന്റൈന്‍'. റിവേഴ്‌സ് ക്വാറന്റൈന്‍ കാലയളവില്‍ 60 വയസ്സിലധികം പ്രായമുള്ളവര്‍, അര്‍ബുദം, ഹൃദ്രോഗം തുടങ്ങി മറ്റ് ഗുരുതര രോഗങ്ങളുള്ളവരും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കി വീട്ടില്‍ തന്നെ കഴിയണം.

ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് 'റിവേഴ്സ് ക്വാറന്റൈന്‍' നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചന

വീട്ടിലെ മറ്റ് അംഗങ്ങളോടും ഇടപഴകരുത്, എല്ലാം മുന്‍കരുതലുകളോടെ മാത്രമാകണം. സംസ്ഥാനത്തെ വയോജനങ്ങളില്‍ ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ക്കടക്കം പ്രത്യേക പരിഗണന നല്‍കും. കൂടുതല്‍ പേരില്‍ വൈറസ് ബാധയുണ്ടായാല്‍ ചികിത്സയ്ക്കും സമാനമായ മുന്‍ഗണന നല്‍കും.

കൊവിഡ് ബാധിച്ച് രോഗമുക്തരായി ജനസംഖ്യയില്‍ പകുതി പേരെങ്കിലും പ്രതിരോധ ശേഷി സ്വയം ആര്‍ജിക്കുന്നത് വരെയോ വാക്‌സിനോ മരുന്നോ കണ്ടുപിടിക്കും വരെയോ റിവേഴ്‌സ് ക്വാറന്റൈന്‍ മാത്രമാണ് ഉചിതമെന്നാണ് വിദഗ്ധാഭിപ്രായം. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാര്‍ ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കും.

Keywords:  News, Kerala, Thiruvananthapuram, COVID19, Health, Health & Fitness, Cancer, State to impose reverse quarantine after lock down to prevent elderly people from corona
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia