വായുജന്യ രോഗങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത; ഇനിയൊരു ജീവനും ക്ഷയരോഗം കവര്‍ന്നെടുക്കരുത്; തൂവാല വിപ്ലവുമായി ആരോഗ്യ വകുപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.11.2019) സംസ്ഥാന ആരോഗ്യ വകുപ്പ് വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ തൂവാല വിപ്ലവവുമായി വരുന്നു. വായുജന്യ രോഗങ്ങളുടെ അപകടം വ്യക്തമാക്കി തൂവാല ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജനത്തിലുള്ള നൂതന മാര്‍ഗം എന്ന നിലയിലാണ് തൂവാല വിപ്ലവം നടപ്പാക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് തൂവാല വിപ്ലവം നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൂവാല സൗജന്യമായി നല്‍കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയാണ് തൂവാല നല്‍കുന്നത്. ഇടുക്കി ജില്ലയില്‍ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളില്‍ പദ്ധതിയ്ക്ക് തുടക്കമായി.

രാജ്യത്ത് ഓരോ 3 മിനുട്ടിലും 2 പേരുടെ ജീവന്‍ ക്ഷയരോഗം കവര്‍ന്നെടുക്കുന്നു. വായുവിലൂടെ ദിവസവും ആറായിരത്തിലധികം പേര്‍ക്ക് ക്ഷയരോഗം ബാധിക്കുന്നുവെന്നാണ് കണക്ക്. തൂവാല ഉപയോഗം ശീലമാക്കായാല്‍ ക്ഷയരോഗത്തിനൊപ്പം എച്ച്‌വണ്‍ എന്‍വണ്‍ അടക്കമുള്ള വായുജന്യ രോഗങ്ങളും പകരുന്നത് തടയാം.

വായുജന്യ രോഗങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത; ഇനിയൊരു ജീവനും ക്ഷയരോഗം കവര്‍ന്നെടുക്കരുത്; തൂവാല വിപ്ലവുമായി ആരോഗ്യ വകുപ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thiruvananthapuram, Health, school, Students,State Health Departments Towel Revolution to Control Airborne Diseases
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia