കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൈകാര്യം ചെയ്യാന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്; മൃതദേഹത്തില്‍ സ്പര്‍ശിക്കാതെയുളള മതപരമായ ചടങ്ങുകള്‍ക്കും ചിതാഭസ്മം ശേഖരിക്കാനും അനുവാദം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.11.2020) കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൈകാര്യം ചെയ്യാന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ് . രോഗബാധ സംശയിച്ചുളള മരണമായാലും മൃതദേഹം വിട്ടുനല്‍കാന്‍ കാലതാമസം ഉണ്ടാകരുത്. സ്രവം പരിശോധനയ്ക്ക് എടുത്ത ശേഷം പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കി മൃതദേഹം വിട്ടു നല്‍കണമെന്നും പുതിയ നിര്‍ദേശത്തില്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

മൃതദേഹത്തില്‍ സ്പര്‍ശിക്കാതെയുളള മതപരമായ ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ചിതാഭസ്മം ശേഖരിക്കാനും അനുവാദമുണ്ട്. അജ്ഞാതരായ കോവിഡ് രോഗികള്‍ മരിച്ചാലോ മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയാറാകാതിരിക്കുകയോ ചെയ്താല്‍ കൃത്യമായ നടപടി സ്വീകരിച്ച ശേഷം മരിച്ച ആളുടെ മതവിശ്വാസ പ്രകാരമുളള സംസ്‌കാര ചടങ്ങുകള്‍ നടത്താമെന്നും പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം എംബാം ചെയ്യാന്‍ അനുവദിക്കില്ല. കോവിഡ് ബാധിച്ചുളള മരണങ്ങളില്‍ പോസ്റ്റുമോര്‍ട്ടം കഴിവതും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. പോസ്റ്റുമോര്‍ട്ടം ചെയ്യുകയാണെങ്കില്‍ അണുബാധ നിയന്ത്രണത്തില്‍ പരിശീലനം നേടിയ ഫോറന്‍സിക് ഡോക്ടര്‍മാര്‍ ആണ് ചെയ്യേണ്ടത്. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്കോ സംസ്ഥാനത്തിന് പുറത്തോ മൃതദേഹം കൊണ്ടുപോകേണ്ടി വന്നാല്‍ ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
Aster mims 04/11/2022
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൈകാര്യം ചെയ്യാന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്; മൃതദേഹത്തില്‍ സ്പര്‍ശിക്കാതെയുളള മതപരമായ ചടങ്ങുകള്‍ക്കും ചിതാഭസ്മം ശേഖരിക്കാനും അനുവാദം

Keywords:  State Health Department issues new guidelines for handling corpses of Covid victims; Permission for religious ceremonies and collection of ashes without touching the body, Thiruvananthapuram, News, Health, Health and Fitness, Dead Body, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia