ജന്മനായുള്ള ഹൃദയ സുഷിരവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഇനി ശസ്ത്രക്രിയ കൂടാതെ കഴിയാം; ഉപകരണവും അതുസ്ഥാപിക്കാനുള്ള സംവിധാനവും വികസിപ്പിച്ച് നേട്ടവുമായി ശ്രീചിത്ര
Feb 25, 2020, 12:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.02.2020) ഹൃദയത്തിലെ സുഷിരം ശസ്ത്രക്രിയകൂടാതെ അടയ്ക്കാനുള്ള പുതിയ ഉപകരണവുമായി ശ്രീചിത്ര. ഹൃദയത്തിന്റെ മേലറകളെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ജന്മനായുള്ള സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ഉപകരണവും അതുസ്ഥാപിക്കാനുള്ള സംവിധാനവുമാണ് ശ്രീചിത്രയിലെ ഗവേഷകര്‍ വികസിപ്പിച്ചത്.
നിറ്റിനോള്‍ കമ്പികളും നോണ്‍വോവണ്‍ പോളിസ്റ്ററും ഉപയോഗിച്ച് നിര്‍മിച്ച ഉപകരണത്തിന്റെ പേര് 'ചിത്ര എ എസ് ഡി ഒക്ലൂഡര്‍' എന്നാണ്. പുതിയ ഉപകരണത്തിന്റെ ഇന്ത്യന്‍ പേറ്റന്റിനും ഉപകരണം സ്ഥാപിക്കാന്‍ നിര്‍മിച്ച സംവിധാനത്തിന്റെ പേറ്റന്റിനും ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി അപേക്ഷ നല്‍കി.
ലോഹചട്ടക്കൂടും അതിനകത്തുള്ള വൈദ്യശാസ്ത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തുണിയുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. നിറ്റിനോള്‍ വയറുകള്‍ പ്രത്യേക രീതിയില്‍ ബന്ധിച്ചാണ് ലോഹചട്ടക്കൂട് നിര്‍മിച്ചത്. നിറ്റിനോളിന് മികച്ച ഇലാസ്തികതയുള്ളതിനാല്‍ കത്തീറ്റര്‍ വഴി ഹൃദയത്തില്‍ എത്തിച്ച് സുഷിരത്തില്‍ സ്ഥാപിക്കാം. കത്തീറ്ററില്‍നിന്ന് പുറത്തെത്തിയാല്‍ നിറ്റിനോള്‍ ചട്ടക്കൂട് വികസിച്ച് ഉള്ളില്‍ സ്ഥാപിച്ച തുണി രക്തം ആഗിരണം ചെയ്യും. ഇതോടെ തുണിക്ക് മുകളില്‍ ആവരണം രൂപപ്പെട്ട് സുഷിരം അടയും. കാലക്രമേണ തുണിയുടെ ഉപരിതലത്തില്‍ കൂടുതല്‍ കോശങ്ങള്‍ വളരും. ടെക്നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഡിവൈസസ് എന്ന പ്രോജക്ടിലൂടെയാണ് ഒക്ലൂഡര്‍ വികസിപ്പിച്ചത്.
എന്നാല്‍ ഉപകരണത്തിന്റെ ഉപകരണത്തിന്റെ സ്ഥാനചലനം, ഹൃദയത്തിന്റെ മേലറയുടെ മുകള്‍ഭാഗത്തുണ്ടാകുന്ന ഉരസല്‍കൊണ്ടുള്ള ചതവ് എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഉണ്ടാവാനും സാധ്യത ഉണ്ട്.
ഡോ. സുജേഷ് ശ്രീധരന്‍ (സയന്റിസ്റ്റ്, എഫ് ഡിവിഷന്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റേണല്‍ ഓര്‍ഗന്‍സ്, ബി.എം.ടി. വിങ്), കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍മാരായ ഡോ. എസ് ബിജുലാല്‍, ഡോ. കെ എം കൃഷ്ണമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലാണ് ഉപകരണം വികസിപ്പിച്ചത്.
നിലവില്‍ ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഹൃദയത്തിലെ സുഷിരങ്ങള്‍ ചികിത്സിക്കുന്നത്. ഇത്തരം ഉപകരണത്തിന് ഏകദേശം 60,000 രൂപയാണ് വില. ചിത്ര എ എസ് ഡി ഒക്ലൂഡര്‍ വിപണിയില്‍ എത്തുന്നതോടെ ഇവയുടെ വില കുറയും.
Keywords: News, Kerala, Health, Hospital, Doctor, Price, Cardiology, Sree Chithra Hospital, Sree Chitra with the Benefit of Developing the Tool and Installation System of Heart Hole

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.