തകരാർ പരിഹരിച്ചു, കാസർകോട്ടേക്കുള്ള മെഡിക്കൽ സംഘം യാത്ര പുനരാരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 05.04.2020) കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്ക് പുറപ്പെട്ട മെഡിക്കൽ സംഘം സഞ്ചരിക്കുന്ന ലോ ഫ്ലോർ ബസ് യാത്ര പുനരാരംഭിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഹരിപ്പാട് വെച്ച് ബസ് തകരാറിലായിരുന്നു. ഹരിപ്പാട് എത്തിയതോടെ അൽപനേരം ബസ്  നിർത്തിയിരുന്നു.തുടർന്ന് വാഹനമെടുത്തപ്പോഴാണ്  തകരാറിലായത്. ബാറ്ററി കേടായതായിരുന്നു  കാരണം. തുടർന്ന് കേടായ ബാറ്ററി കെ എസ് ആർ ടി സി ഹരിപ്പാട് ഡിപ്പോയിൽ നിന്നും മാറ്റിയശേഷം 12 മണിയോടെയാണ് യാത്ര തുടർന്നത്.
കാസർകോട് ജില്ലയിലെ കൊറോണ വൈറസ്  ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശപ്രകാരം 25 പേരടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘം കാസർകോട്ടേക്ക് തിരിച്ചത്.


തകരാർ പരിഹരിച്ചു, കാസർകോട്ടേക്കുള്ള മെഡിക്കൽ സംഘം യാത്ര പുനരാരംഭിച്ചു

ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നേഴ്‌സുമാരും അഞ്ച് നേഴ്സിങ്ങ് അസിസ്റ്റന്റുമാരുമാണ്  സംഘത്തിലുള്ളത്.വൈകിട്ടോടെ സംഘം കാസര്കോട്ടെത്തുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ പ്രത്യേക സംഘം ഉക്കിനടുക്കയിലെ കോവിഡ് ആശുപത്രിയിൽ ചുമതല ഏൽക്കും.

Summary: Special team from Trivandrum medical college will arrive kasaragod at 8 pm

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia