ചെലവു ചുരുക്കാന്‍ ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണം; പ്രധാനമന്ത്രിയോട് സോണിയ ഗാന്ധി
Apr 7, 2020, 15:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 07.04.2020) കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്താന്‍ എംപി ഫണ്ട് അടക്കം സര്‍ക്കാര്‍ വെട്ടിചുരുക്കിയതിന് പിന്നാലെയാണ് ഫണ്ട് വിനിയോഗം സംബന്ധിച്ച നിര്‍ദേശങ്ങളുമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയ പിഎം കെയര്‍ ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന നിര്‍ദേശം സോണിയാ ഗാന്ധി മുന്നോട്ടുവെച്ചത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചിലവിനുള്ള സുതാര്യതയും വിശ്വാസവും ഉറപ്പ് വരുത്താന്‍ ഇത് സഹായകമാകുമെന്ന് സോണിയ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. അതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ചിലവ് ചുരുക്കി ഫണ്ടിലേക്ക് പണം കണ്ടെത്തണം എന്ന് നിര്‍ദേശിക്കുന്ന സോണിയ ഇതിനായി ചില നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.
പ്രധാനമന്ത്രിമാര്‍, മറ്റു കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണം എന്നാണ് സോണിയ മുന്നോട്ട് വയ്ക്കുന്ന ഒരു നിര്‍ദേശം. അടുത്ത ഒരു വര്‍ഷത്തേക്ക് പരസ്യ-പ്രചരണങ്ങള്‍ക്കായി സര്‍ക്കാര്‍ പണം ചിലവാക്കരുതെന്നും സോണിയ നിര്‍ദേശിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരസ്യവും പ്രചാരണവും ഇളവ് നല്കി തുടരാം.
അതുപോലെ തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരവും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും നിര്‍മ്മിക്കാനുള്ള പദ്ധതികളും താത്കാലികമായി നിര്‍ത്തി വയ്ക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള എല്ലാ പദ്ധതി ചെലവും 30 ശതമാനം വെട്ടിച്ചുരുക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെടുന്നു.
Keywords: Sonia Gandhi writes to PM Modi, suggests measures to save money to fight Covid-19, New Delhi, News, Politics, Sonia Gandhi, Foreign, Health, Health & Fitness, Letter, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.