മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1500 പിന്നിട്ടു;മരണസംഖ്യ 110; ഒമ്പത് ജില്ലകള്‍ രോഗമുക്തം
Apr 11, 2020, 15:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 11.04.2020) മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1500 പിന്നിട്ടു. മരണസംഖം 110. എന്നിരുന്നാലും സംസ്ഥാനത്തെ ഒമ്പത് ജില്ലകള്‍ ഇപ്പോഴും സുരക്ഷിതമാണ്. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ധൂള്‍, നന്ദുര്‍ബര്‍, സോളാപുര്‍, പ്രഭാനി, നന്ദേഡ്, വാര്‍ധ, ഭന്താര, ചന്ദ്രപുര്‍, ഗാഡ്ചിറോലി എന്നീ ജില്ലകളില്‍ ഇതുവരെ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആകെയുള്ള 36 ജില്ലകളില്‍ ഇതുവരെ ഒരു പോസിറ്റീവ് കേസ് മാത്രമുള്ള എട്ട് ജില്ലകളുണ്ട് മഹാരാഷ്ട്രയില്‍. ഒരു രോഗി മാത്രമുള്ള നാസിക്, ജല്‍ഗോണ്‍, സിന്ദുദര്‍ഗ്, ജല്‍ന, ഹിന്ദോ, ബീഡ്, വാഷിം, ഗോണ്ടിയ എന്നീ ജില്ലകളും ഉടന്‍ കോവിഡ് മുക്തമാകുമെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.
അതേസമയം മുംബൈ, പുണെ, താനെ ജില്ലകളില്‍ കാര്യങ്ങള്‍ ഗുരുതരമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ മുംബൈയാണ് പ്രധാന കൊവിഡ് ഹോട്ട്‌സ്‌പോര്‍ട്ട്. ആകെയുള്ള 1,574 രോഗികളില്‍ 873 രോഗികളും മുംബൈയിലാണ്. പുണെയില്‍ രോഗികളുടെ എണ്ണം 206 ആയും താനെയില്‍ 114 ആയും ഉയര്‍ന്നു.
110 പേരാണ് കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ ഇതുവരെ മരണപ്പെട്ടത്. 188 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു.
Keywords: Some districts in Maharashtra COVID-19 free, Mumbai, News, Patient, Health & Fitness, Health, Dead, Maharashtra, Pune, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.