കൊറോണ രോഗികളെ ശുശ്രൂഷിക്കാന്‍ മാസ്‌ക്ക് ധരിച്ചപ്പോള്‍ മുഖത്തുണ്ടായ പാടുകള്‍ കാണണം; എല്ലാ സജ്ജീകരണങ്ങളുമായി മണിക്കൂറുകള്‍ വിശപ്പും ദാഹവും വേദനയും മറന്ന് ബാത്ത്‌റൂമില്‍ പോകാന്‍ പോലും കഴിയാതെയുള്ള മാലാഖമാരുടെയും ഡോക്ടര്‍മാരുടെയും സേവനം എത്ര പുകഴ്ത്തിയാലും മതിവരില്ല
Mar 14, 2020, 14:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റോം: (www.kvartha.com 14.03.2020) പല ത്യാഗങ്ങളും സഹിച്ച്, രാവും പകലുമില്ലാതെ സേവനമനുഷ്ഠിക്കുന്ന, ആരോഗ്യരംഗത്തെ ജീവനക്കാരെ ഈ കൊറോണ കാലത്ത് നമ്മള്‍ മറക്കാന്‍ പാടില്ല. വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കോട്ടും മാസ്‌കും കണ്ണടയുമെല്ലാം ധരിച്ചാണ് ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ജീവനക്കാര്‍ കൊറോണ വൈറസ് ബാധിച്ച രോഗികളുടെ വാര്‍ഡുകളില്‍ ജോലി ചെയ്യുന്നത്.
സര്‍വ സജ്ജീകരണങ്ങളും തയ്യാറായി, വാര്‍ഡിലേക്ക് കയറിയാല്‍ പിന്നെ മണിക്കൂറുകള്‍ക്ക് ശേഷമാണ് വെള്ളം കുടിക്കാനോ ബാത്ത്റൂമില്‍ പോകാനോ പോലും കഴിയുകയെന്ന് ഇറ്റലിയില്‍ നിന്നുള്ള നഴ്സ് അലിസിയ ബൊനാരി ചിത്രങ്ങള്‍ സഹിതം പറയുന്നു. സ്വന്തം വിഷമങ്ങള്‍ പോലും മറന്ന് മറ്റുള്ളവരെ സേവിക്കാന്‍ സന്നധരാവുന്ന ഇവരുടെ ത്യാഗം മനസിലാക്കേണ്ടിയിരിക്കുന്നു.
പ്രത്യേകം തയ്യാറാക്കിയ കോട്ടുകള്‍ക്കകത്ത് കയറിയാല്‍ വിയര്‍ത്ത് കുളിക്കും. എങ്കില്‍പ്പോലും ഒരു തുള്ളി വെള്ളം കുടിക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരും. ഈ കോട്ടുകള്‍ക്കാണെങ്കില്‍ സാമാന്യത്തിലധികം ഭാരമുണ്ട്. അതിനാല്‍ത്തന്നെ അവ തുടര്‍ച്ചയായി ദീര്‍ഘനേരം ധരിക്കുന്നത് കൊണ്ട് മുഖം ഉള്‍പ്പെടെ പലയിടങ്ങളിലും മുറിവും ചതവും സംഭവിക്കുന്നുണ്ട്. ഇത്തരത്തില്‍ പരിക്കുകള്‍ പറ്റിയ മുഖങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമായി ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവച്ചത്.
'എനിക്ക് ഇടയ്ക്ക് ചെറിയ പേടി തോന്നും. മാസ്‌ക് ശരിയായിട്ടല്ലേ വച്ചിരിക്കുന്നത്, രോഗികളെ നോക്കുമ്പോള്‍ ധരിച്ചിരുന്ന ഗ്ലൗസ് അഴിക്കും മുമ്പ് ശരീരത്തിലെവിടെയെങ്കിലും തൊട്ടോ, കണ്ണില്‍ വച്ചിരിക്കുന്ന ലെന്‍സ് കണ്ണിനെ സംരക്ഷിക്കുന്നില്ലേ... അങ്ങനെ പല പേടികളും വരും..'- അലിസിയ പറയുന്നു.
ഈ ചിത്രങ്ങള്‍ക്കെല്ലാം വലിയ തോതിലുള്ള വരവേല്‍പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. വിശപ്പും ദാഹവും ഉറക്കവും വേദനകളുമെല്ലാം മറന്ന് സ്വന്തം ജീവന്‍ കയ്യില്‍പ്പിടിച്ച് നിങ്ങള്‍ ചെയ്യുന്ന സേവനത്തെ ഞങ്ങളൊരിക്കലും മറക്കില്ലെന്ന അടിക്കുറിപ്പോടെ ആയിരങ്ങളാണ് ഇവരുടെയെല്ലാം ചിത്രങ്ങള്‍ സ്വന്തം വാളുകളില്‍ പങ്കുവച്ചിരിക്കുന്നത്. പ്രതീക്ഷിക്കാതെ വന്ന മഹാമാരിയില്‍ ഒന്നിച്ച് നിന്ന് സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരോട് ജനങ്ങള്‍ എന്നും കടപ്പെട്ടവരാണ് തെളിയിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെയുള്ള കമ്മന്റുകള്‍.
Keywords: News, Italy, Rom, Hospital, Doctor, Nurse, Diseased, Health, Social Media Appreciates Medics for Their Service Amid Corona Virus Outbreak

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.