ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: പുകവലി ദൃശ്യങ്ങള്‍ സിനിമകളില്‍ കാണിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു.പുകവലി ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ നായികയോ നായകനോ ചിത്രത്തിന് മുമ്പും ഇടവേളയിലും അവസാനവും പുകവലിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തണമെന്നാണ് പുതിയ നിര്‍ദേശം. കേന്ദ്ര ആരോഗ്യമന്ത്രാലയവും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും തമ്മിലുളള ഒത്തുതീര്‍പ്പ് പ്രകാരമാണ് പുതിയ നിര്‍ദ്ദേശ പ്രകാരമാണിത്.
ആരോഗ്യമന്ത്രാലയവും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും തമ്മില്‍ ഏറെക്കാലമായി പുകവലി ദൃശ്യങ്ങള്‍ സിനിമകളില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ശീതസമരത്തിലായിരുന്നു. ആരോഗ്യമന്ത്രാലയം പുകവലി ദൃശ്യങ്ങള്‍ സിനിമകളില്‍ ഉപയോഗിക്കരുതെന്ന നിലപാടെടുത്തപ്പോള്‍ വാര്‍ത്താ വിതരണ മന്ത്രാലയം ഇതിനെ എതിര്‍ത്തിരുന്നു.
പുകവലി ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ ഇനി മുതല്‍ മുകളില്‍ പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് എഴുതി കാണിക്കണം. ഇല്ലെങ്കില്‍ പുകവലി ദൃശ്യങ്ങള്‍ അവ്യക്തമായേ കാണിക്കാവൂ.
പഴയ ചിത്രങ്ങള്‍ക്കും വിദേശ ചിത്രങ്ങള്‍ക്കും നിബന്ധനകള്‍ ബാധകമാണ്. വളരെ പഴയ ചിത്രങ്ങള്‍ക്കേ ചെറിയ ഇളവ് ഇക്കാര്യത്തില്‍ ലഭിക്കൂ. ചാനലില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴും ഇത് ബാധകമാണെന്നും പുതിയ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
SUMMARY: The fight between the health ministry and the I&B ministry over the proposed smoking rules for films seems to have been sorted out with the health ministry all set to re-notify new smoking rules soon.
key words: health ministry , I&B ministry ,smoking rules , films ,health, ministry, smoking rules soon
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
