മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി
Nov 3, 2021, 07:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.11.2021) ശ്വാസ തടസം മൂലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം വി എസിനെ ചികിത്സിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് വി എസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വി എസിനെ അലട്ടുന്നത്. തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ വി എസ്.
തിരുവനന്തപുരത്തെ മകന്റെ 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമ ജീവിതത്തില്‍ കഴിയുന്നതിനിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വി എസ് രണ്ട് വര്‍ഷമായി വീട്ടില്‍ തന്നെ വിശ്രമത്തിലാണ്.
2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ പൊതുപരിപാടികള്‍ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയില്‍ സ്ഥാനം ഒഴിഞ്ഞിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

