പ്രസവമെടുക്കല്‍ ഇനിയാദ്യം സ്‌കില്‍ ലാബില്‍: വിവിധ പരിശീലന പരിപാടികള്‍ക്ക് തുടക്കം
Mar 16, 2018, 11:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16.03.2018) കേരളത്തിലെ മാതൃമരണ നിരക്കും ശിശു മരണ നിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന സ്‌കില്‍സ് ലാബിന്റെയും വിവിധ പരിശീലന പദ്ധതികളുടേയും ഉദ് ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് തൈക്കാട് സംസ്ഥാന ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ച് ഉദ്ഘാടനം ചെയ്യുന്നു.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കാനായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കില്‍സ് ലാബ് സ്ഥാപിച്ചത്. ആദ്യപടിയായി ഗൈനക്കോളജി വിഭാഗത്തിനാണ് പരിശീലനം നല്‍കുന്നത്. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതാണ്.
ആശുപത്രികളില്‍ പ്രസവ സമയത്ത് എല്ലായ്‌പ്പോഴും ഗൈനക്കോളജി വിദഗ്ധരുടെ സേവനം ലഭ്യമാകണമെന്നില്ല. അതിനാല്‍ തന്നെ സുരക്ഷിതമായ രീതിയില്‍ പ്രസവം കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ ചികിത്സ ആവശ്യമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഗൈനക്കോളജി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രസവ സംബന്ധമായ കാര്യങ്ങളെപ്പറ്റി പരിശീലനം നല്‍കുന്നത്.
മനുഷ്യനുമായി ഏറെ സാമ്യമുള്ള അത്യാധുനിക മാനിക്യുനുകളുടെ സഹായത്തോടെയാണ് പ്രസവസംബന്ധമായ വിദഗ്ധ പരിശീലനം നല്‍കുന്നത്. എത്ര പ്രാവശ്യം വേണമെങ്കിലും ഇങ്ങനെ പരിശീലനം നേടാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇതോടൊപ്പം ഹോം ഹെല്‍ത്ത് എയ്ഡ്, ജെറിയാട്രിക് കെയര്‍ അസിസ്റ്റന്റ് തുടങ്ങിയ കോഴ്‌സുകളും സംസ്ഥാന ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ തുടങ്ങുന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കുള്ള മൂന്നുമാസ കോഴ്‌സാണിത്. രോഗീ ശുശ്രൂഷയ്ക്കായി ഒന്നും അറിയാതെ വരുന്ന ഹോം നഴ്‌സുമാരുടെ ചൂഷണത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനും തൊഴിലവസരം സൃഷ്ടിക്കുന്നതിനുമായാണ് ഈ കോഴ്‌സ് നടത്തുന്നത്.
രോഗീ പരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഹോം ഹെല്‍ത്ത് എയ്ഡ് കോഴ്‌സില്‍ പഠിപ്പിക്കുന്നത്. ആയുര്‍ദൈര്‍ഘ്യം കൂടുന്ന മുറയ്ക്ക് മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണത്തിലും ശയ്യാവലംബികളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. വൃദ്ധ ജനങ്ങളുടെ പരിപാലനമാണ് ജെറിയാട്രിക് കെയര്‍ അസിസ്റ്റന്റ് കോഴ്‌സില്‍ പഠിപ്പിക്കുന്നത്.
ഡോക്ടര്‍മാരുള്‍പ്പെടെയുള്ള വിദഗ്ധരുടെ പരിശീലനത്തോടൊപ്പം സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഇതോടെ വലിയ തൊഴില്‍ സാധ്യതയാണ് ഇവരെ തേടിയെത്തുന്നത്.
അപകടം ഉണ്ടായാല്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്കായി ഏകദിന പരിശീലന പരിപാടിയും (ഫസ്റ്റ് റെസ്‌പോണ്ടര്‍) ഇതോടൊപ്പം സംഘടിപ്പിക്കുന്നു.

Keywords: SKill Lab will be a Labour room, Thiruvananthapuram, News, Health, Health & Fitness, Health Minister, Inauguration, Hospital, Treatment, Doctor, Nurse, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.