കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിട്ടും കാര്യമില്ല; ന്യൂമോണിയ ബാധിച്ച രോഗിക്ക് ആറ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു, ബന്ധുക്കള്‍ രോഗിയേയും കൊണ്ട് രാത്രി സഞ്ചരിച്ചത് 70 കിലോമീറ്റര്‍, സംഭവം നടന്നത് മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 21.08.2020) കോവിഡ് കാലത്ത് മറ്റ് രോഗികള്‍ക്ക് ചികിത്സ കിട്ടാത്തതും ചിലര്‍ മരിച്ചതുമായ സംഭവങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ഏറ്റവും അവസാനം ആലുവയിലുള്ള കുട്ടി നാണയം വിഴുങ്ങിയപ്പോള്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് കൊണ്ടാണ് മരണം സംഭവിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. വിവാദമായ ആ വാര്‍ത്തയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരില്‍ ലജ്ജിപ്പിക്കുന്ന മറ്റൊരു കാര്യം നടന്നു. ന്യുമോണിയ ബാധിച്ച രോഗിക്ക് ആറ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു. അര്‍ദ്ധരാത്രി രോഗിയേയും കൊണ്ട് 70 കിലോമീറ്ററോളമാണ് ബന്ധുക്കള്‍ സഞ്ചരിച്ചത്. ആരോഗ്യമേഖലയിലുള്‍പ്പെടെ നമ്പര്‍ വണ്ണാണെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഒരു രോഗിക്ക് ഇത്രയും വലിയ ദുരവസ്ഥ ഉണ്ടായത്.

 കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിട്ടും കാര്യമില്ല; ന്യൂമോണിയ ബാധിച്ച രോഗിക്ക് ആറ് ആശുപത്രികള്‍  ചികിത്സ നിഷേധിച്ചു, ബന്ധുക്കള്‍ രോഗിയേയും കൊണ്ട് രാത്രി സഞ്ചരിച്ചത് 70 കിലോമീറ്റര്‍, സംഭവം നടന്നത് മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരില്‍
 


ഒരു മട്ടന്നൂര്‍ ഉരുവച്ചാല്‍ കയനി സ്വദേശിയായ നാല്‍പ്പതുകാരനും ബന്ധുക്കളും കണ്ണൂരിലെ ഹോസ്പിറ്റലുകളിലാണ് കയറിയിറങ്ങിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിട്ടും ആശുപത്രി അധികൃതരുടെ മനസ്സ് അലിഞ്ഞില്ല. ഒമ്പത് മണിക്കൂറിലധികമാണ് തങ്ങള്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ കയറിയിരങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ന്യൂമോണിയ പിടിപെട്ടതിനെ തുടര്‍ന്ന് ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി നില വഷളായതോടെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ആംബുലന്‍സില്‍ കണ്ണൂരിലെ ആറ് ആശുപത്രികളാണ് കയറിയിറങ്ങിയത്.

 കിടത്തി ചികിത്സിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞാണ് ആശുപത്രി അധികൃതരെല്ലാം പറഞ്ഞയച്ചത്. അവസാനം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചെങ്കിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവസാനം പുലര്‍ച്ചെ മൂന്നിന് ആദ്യം ചികിത്സതേടിയ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞു.


വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, കെ.സുധാകരന്‍ എം.പിയേയും ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഫര്‍ഹാന്‍ യാസിനെയും വിവരം അറിയിച്ചു. അവിടെയും ബെഡ് ഇല്ലായിരുന്നു. എന്നാല്‍ കോവിഡ് ഉണ്ടെങ്കിലും ഞങ്ങള്‍ ചികിത്സ നല്‍കും. രോഗിയുടെ ആരോഗ്യമാണ് പ്രധാനം ഇങ്ങോട്ട് വരാന്‍ നീ ധൈര്യമായി വന്നോളൂ എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ രോഗിയെ അവിടേക്ക് മാറ്റി.

Keywords:  Six hospitals reject a neumonia patient in Kannur, Covid-19, Kannur, Pneumonia patient, Private Hospitals, Ambulance, Doctor, K.Sudhakaran MP, KSU, Bed facility, MIMS Hospital
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia